-പടം- തിരുവനന്തപുരം: ജപ്പാനിൽ നടന്ന ഏഷ്യൻ ജൂനിയർ അത്ലറ്റിക് മീറ്റിൽ തിരുവനന്തപുരം സായി അത്ലറ്റിക് അക്കാദമി ട്രെയിനി കമൽരാജ് കനകരാജ് സ്വർണം നേടി. പുരുഷന്മാരുടെ ട്രിപിൾ ജംപിലാണ് 19കാരെൻറ സുവർണനേട്ടം. ജപ്പാനിലെ ജിഫുവിൽ നടന്ന മത്സരത്തിൽ 15.75 മീറ്റർ ചാടിയ കമൽരാജ് 15.56 മീറ്റർ ചാടിയ കൊറിയയുടെ ജ്യുമിൻ ജുവിനെയും 15.47 മീറ്റർ ചാടിയ ജപ്പാെൻറ സ്യുൻസുകി ഇസുമിയയെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്വർണം നേടിയത് . കഴിഞ്ഞ മാസം നടന്ന ജൂനിയർ സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കമൽരാജ് തെൻറ ഏറ്റവും മികച്ച വ്യക്തിഗത നേട്ടത്തോടെ സ്വർണം സ്വന്തമാക്കിയിരുന്നു. അടുത്തകാലത്ത് ഇറാനിലെ തെഹ്റാനിൽ നടന്ന എട്ടാമത് ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 16.05 മീറ്ററിെൻറ പുതിയ മീറ്റ് റെക്കോഡോടെ വെള്ളി നേടിയിരുന്നു . ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന സാഫ് ജൂനിയർ അത്ലറ്റിക് മീറ്റിലും 16ാമത് ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക് മീറ്റിലും നേടിയ സ്വർണ മെഡലുകൾ ഈ മിടുക്കെൻറ 2018 ലെ നേട്ടങ്ങളുടെ പട്ടികക്ക് മാറ്റു കൂട്ടുന്നു . തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ കാമ്പസിൽ പ്രവർത്തിക്കുന്ന സായി സ്പ്രിൻറ് ആൻഡ് ജംപ് അക്കാദമിയിൽ റുമേനിയൻ കോച്ച് ബെഡ്‌റോസ് ബെഡ്‌റോസിയനു കീഴിൽ രണ്ടു വർഷമായി കമൽരാജ് പരിശീലനം നേടുന്നു. കമൽരാജിനെയും പരിശീലകനെയും എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.