തിരുവനന്തപുരം: അനിൽ കെ. നമ്പ്യാരുടെ അഭയദേവിനെക്കുറിച്ചുള്ള 'ദേവപ്രഭ' പുസ്തകത്തിെൻറ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അഭയദേവ് കിരീടം വെക്കാത്ത സംഗീത ചക്രവർത്തിയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാമൂർത്തിയും അഭയദേവും ഒന്നിച്ചാൽ സ്വർഗതുല്യമായ അവസ്ഥയുണ്ടായി. അത് ചിന്താഭരിതവുമായിരുന്നു. സംഗീതത്തിന് ചെയ്യാൻ കഴിയാത്ത ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എഴുമറ്റൂർ രാജരാജവർമ പുസ്തകം ഏറ്റുവാങ്ങി. പരിപാടിയിൽ ഡയറക്ടർ കാർത്തികേയൻ നായർ അധ്യക്ഷതവഹിച്ചു. കഥാകൃത്ത് ബി. മുരളി, ഡോ. അജയപുരം ജ്യോതിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.