ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാറശ്ശാല: ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. മെതുവിമ്മൽ വില്ലേജിൽ പാവറ മെലെ താന്നി വിളവീട്ടിൽ ചിന്നപ്പ​െൻറ മകൻ അജിത്താണ് (23) മരിച്ചത്. ചൊവ്വാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അമരവിള സിൻഡിക്കേറ്റ് ബാങ്കി​െൻറ മുന്നിലായിരുന്നു അപകടം. നെയ്യാറ്റിൻകരനിന്ന് പാറശ്ശാലയിലേക്ക് വരവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അജിത് മറൈൻ എൻജിനീയറിങ് പാസായ ശേഷം വിദേശത്ത് പോകാനിരിക്കെയാണ് അപകടം. മാതാവ്: സ്റ്റെല്ല മേരി. ആശ, അഖില, എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.