രാജധാനി-ലൈഫോളജി ടീമിന്​ ഗിന്നസ്​ ​െറക്കോഡ്​

തിരുവനന്തപുരം: രാജധാനി ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസും ലൈഫോളജി ഡോട്ട് േകാമും സംയുക്തമായി സംഘടിപ്പിച്ച കരിയർ അസസ്മ​െൻറ് ടെസ്റ്റിന് ഗിന്നസ് വേൾഡ് െറക്കോഡ് ലഭിച്ചു. 2077 വിദ്യാർഥികളെ പെങ്കടുപ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെസ്റ്റിനാണ് ഇൗ ബഹുമതി ലഭിച്ചത്. ലണ്ടനിൽനിന്നെത്തിയ ഗിന്നസ് പ്രതിനിധി സംഘത്തി​െൻറ വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് അംഗീകാരം. രാജധാനി ഇൻസ്റ്റിറ്റ്യൂഷൻസി​െൻറ പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ രാജധാനി ഗ്രൂപ് ചെയർമാൻ ഡോ. ബിജു രമേശ് കേരള ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൽ റഹ്മാനിൽനിന്ന് ഏറ്റുവാങ്ങി. കേണൽ ആർ.ജി. നായർ, ലൈഫോളജി സി.ഇ.ഒ പ്രവീൺ പരമേശ്വർ, രാഹുൽ ഇൗശ്വർ, രാജ്മോഹൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.