യു.ഡി.എഫി​െൻറ നിയന്ത്രണം ലീഗ്​ ഏറ്റെടുത്തു -കൃഷ്​ണദാസ്​

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്‍കിയതിലൂടെ യു.ഡി.എഫി​െൻറ നിയന്ത്രണം ലീഗ് ഏറ്റെടുത്തതായി ബി.ജെ.പി ദേശീയനിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭാവിയില്‍ കേരള കോണ്‍ഗ്രസിന് ലീഗിനു വേണ്ടി പ്രത്യുപകാരം ചെയ്യേണ്ടതായി വരും. കര്‍ണാടക മോഡലില്‍ ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് സംസ്ഥാനത്ത് വര്‍ഗീയത വളർത്തുകയാണ്. ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കാന്‍ നടക്കുന്ന നീക്കം ഇതിന് ഉദാഹരണമാണ്. പത്തനംതിട്ട ബസ്സ്റ്റാൻഡി​െൻറ ശോച്യാവസ്ഥയെക്കുറിച്ച് ജനാധിപത്യപരമായി പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകനെതിരെ വീണാജോര്‍ജ് എം.എൽ.എയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തു. എന്നാല്‍, കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകയായ ലസിത പാലയ്ക്കലിനെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചതിനെതിരെ പരാതി നല്‍കി ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്‌.ഐ.ആര്‍ പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻറ് അഡ്വ.എസ്. സുരേഷും സന്നിഹിതനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.