തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗവും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും കേരള അറബിക് മുൻഷീസ് അസോസിയേഷനും സംയുക്തമായി ജൂൺ 25 മുതൽ 28 വരെ കാര്യവട്ടെത്ത അറബിക് വിഭാഗത്തിൽ അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിക്കുന്നു. ആദ്യ രണ്ടു ദിവസം അധ്യാപകർക്കും പിന്നീടുള്ള ദിവസങ്ങളിൽ ഗവേഷകർക്കും പങ്കെടുക്കാം. അറബി മാതൃഭാഷയല്ലാത്തവർക്ക് അറബി ഭാഷ പഠിക്കുന്നതിനായി നൂതനവും ശാസ്ത്രീയവുമായ പാഠ്യപദ്ധതി തയാറാക്കലാണ് ശിൽപശാലയുടെ ലക്ഷ്യം. പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ arabiccampus@gmail.com എന്ന വിലാസത്തിലോ, 9562722485 എന്ന നമ്പറിലോ ബന്ധപ്പെടുക. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ -കരാർ നിയമനം തിരുവനന്തപുരം: എൻജിനിയറിങ് യൂനിറ്റിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറായി നിയമനം നടത്തുന്നതിലേക്ക് അഞ്ചുവർഷത്തിൽ കുറയാതെ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറായോ (ഇലക്ട്രിക്കൽ) തത്തുല്യ തസ്തികയിലോ സേവനപരിചയമുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ/ട്രാൻസ്മിഷൻ, ബിൽഡിങ് ഇലക്ട്രിഫിക്കേഷൻ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. ഉയർന്ന പ്രായപരിധി 59 വയസ്സ്. 32,000 രൂപ മാസവേതനം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.