സൗഹാർദവേദിയായി ചെന്നിത്തലയുടെ ഇഫ്​താർ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ സംഗമം രാഷ്ട്രീയ- സാംസ്‌കാരിക-പൊതുരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു പരിപാടി. ഗവർണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ. കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, എം.എം. മണി, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍, സി. രവീന്ദ്രനാഥ്, കെ. രാജു, എം.പിമാരായ കെ.വി. തോമസ്, എം.ഐ. ഷാനവാസ് ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, കേരള കോണ്‍ഗ്രസ് ചെയര്‍മാൻ കെ.എം. മാണി, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍, സി.എം.പി നേതാവ് സി.പി. ജോണ്‍, മേയര്‍ വി.കെ. പ്രശാന്ത്, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.െഎ. അബ്ദുൽ അസീസ്, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, വള്ളക്കടവ് ഇമാം മുഹമ്മദ് അസ്‌ലം മൗലവി, പുത്തന്‍പള്ളി ഇമാം അബ്ദുൽ റയാന്‍ അല്‍ ഖൗസര്‍, മതപണ്ഡിതന്മാരായ വിഴിഞ്ഞം സഇൗദ് മൗലവി, അബ്ദുൽ ഗഫാര്‍ മൗലവി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിേയാസ്, തിരുവനന്തപുരം അതിരൂപത വികാര്‍ ജനറല്‍ ഫാ. യൂജിന്‍ പെരേര, ലൂര്‍ദ് ഫൊറോന പള്ളി വികാരി ഫാ. ജോസ് വിരപ്പേല്‍, തുമ്പ സ​െൻറ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ദാസപ്പന്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡൻറുമാർ, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.