മയ്യനാട്: അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന് പര്യായങ്ങളാകുകയാണ് സംഗീതും അജാസും. വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി സംഗീതാണ് തെൻറ സഹപാഠി അജാസിന് പഠനം തുടരാനുള്ള സാമ്പത്തികസ്ഥിതിയില്ലെന്നറിഞ്ഞ് സഹായവുമായെത്തിയത്. പഠനോപകരണങ്ങളില്ലാതെ ക്ലാസിൽ വിഷമിച്ചിരുന്ന ഇതരസംസ്ഥാനക്കാരനും നിർധനനുമായ അജാസിെൻറ കാര്യങ്ങൾ സംഗീത് ചോദിച്ചുമനസ്സിലാക്കി. തുടർന്ന് എന്തുചെയ്യണമെന്നാലോചിച്ചു. ഒടുവിൽ, വീട്ടിലെത്തി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞു. തനിക്ക് സ്കൂൾ തുറന്നപ്പോൾ എന്തൊെക്ക വാങ്ങിയോ അതൊക്കെ അജാസിനും വാങ്ങിനൽകണമെന്ന് നിർബന്ധം പിടിച്ചു. തുടർന്ന് ബാഗും കുടയും പേനയും തുടങ്ങി പഠനത്തിന് ആവശ്യമായ എല്ലാം പിതാവിനെക്കൊണ്ട് വാങ്ങി ക്ലാസിൽ കൊണ്ടുവന്ന് നൽകി. അപ്പോഴാണ് സ്കൂൾ അധികൃതർപോലും സംഭവം അറിഞ്ഞത്. ഒരു മസ്ജിദിൽനിന്ന് മതപഠനം നടത്തുന്നേതാടൊപ്പമാണ് അജാസ് സ്കൂളിലും പോകുന്നത്. സൗഹൃദത്തിലെ സ്നേഹത്തിെൻറ കരുതലിലാണ് ഇന്ന് അജാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.