പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. ശശികല രാജി​െവച്ചു

പത്തനാപുരം: മുന്നണി ധാരണ പ്രകാരം പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐയിലെ പി.എസ്. ശശികല രാജിെവച്ചു. രണ്ടര വര്‍ഷം സി.പി.ഐക്കും തുടര്‍ന്ന് സി.പി.എമ്മിനുമാണ് പ്രസിഡൻറ് സ്ഥാനം. രണ്ട് ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനും വിജയിച്ചത് ഇരു മുന്നണികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന്, സ്വതന്ത്രനെ കൂട്ടുപിടിച്ച് ഭരണം ഉറപ്പിക്കുകയായിരുന്നു. നിലവില്‍ സി.പി.എമ്മിന് അഞ്ച്, സി.പി.ഐക്ക് മൂന്ന്, കേരള കോണ്‍ഗ്രസ് ബി രണ്ട്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. ശശികല തിങ്കളാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി ഷമീമിന് രാജിക്കത്ത് കൈമാറി. വൈസ് പ്രസിഡൻറ് റഷീദിനാണ് പകരം ചുമതല. സി.പി.എമ്മില്‍ പുതിയ പ്രസിഡൻറിനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പാവുമ്പ വാഡിലെ സുധാ വസന്തന്‍, ചാച്ചിപ്പുന്ന വാര്‍ഡിലെ ലതാ സോമരാജന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.