പരിസ്ഥിതി ദിന വാരാഘോഷം

പത്തനാപുരം: കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ ബയോഡൈവേഴ്സിറ്റി ക്ലബി​െൻറയും കേരള സയന്‍സ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തില്‍ നടത്തി. മാനേജര്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 'നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് എങ്ങനെ വില്ലനാകുന്നു' എന്ന വിഷയത്തില്‍ പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാേൻറഷന്‍ അസിസ്റ്റൻറ് മാനേജര്‍ മുഹമ്മദ് ഇക്ബാല്‍, ഐ.എസ്.ആര്‍.ഒ എനര്‍ജി സിസ്റ്റം സയൻറിസ്റ്റ് ഐശ്വര്യ സമൃത് എന്നിവര്‍ ക്ലാസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മൃദുലനായര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ധനേഷ്, ടിജു കെ. ജോണ്‍, അരുണ്‍ രഘുനാഥ് എന്നിവര്‍ സംസാരിച്ചു. വാരാഘോഷത്തി​െൻറ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, വൃക്ഷത്തൈ വിതരണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ രചന എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.