നഗരത്തിൽ പൊലീസിെൻറ വ്യാപക പരിശോധന: 14 പിടികിട്ടാപ്പുള്ളികൾ ഉള്‍പ്പെടെ 108 വാറൻറ്​ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സിറ്റി പൊലീസ് തിങ്കളാഴ്ച നടത്തിയ വ്യാപക തിരച്ചിലില്‍ 14 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 108 വാറൻറ് കേസിലെ പ്രതികൾ അറസ് റ്റിലായി. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി​െൻറ നേതൃത്വത്തില്‍ നടത്തിയ 'കോംബിങ് ഓപറേഷ'നിലാണ് ഇത്രയധികം പേർ അറസ്റ്റിലായത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (55) 20 വർഷത്തിനുശേഷമാണ് പൊലീസ് പിടികൂടിയത്. ബോംബേറ് കേസിൽ പ്രതിയായ ഒാൾ സെയിൻറ്സിന് സമീപം പുതുവല്‍ പുത്തൻവീട്ടിൽ അനിൽകുമാറിനെ (45) 16 വർഷത്തിനുശേഷം പേട്ട പൊലീസ് പിടികൂടി. കൂടാതെ തിരുമല അന്നൂര്‍ പ്ലാവില സ്വദേശിയായ ചന്ദ്രൻ, വട്ടിയൂർക്കാവ് മുടിയാന്‍കോട് പുരയിൽ വീട്ടിൽ രാജേന്ദ്രൻ (50) എന്നിവരെ പൂജപ്പുര പൊലീസും ആറ് വർഷത്തിനുശേഷം പിടികൂടി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മധുസൂദനനെ ഫോര്‍ട്ട്‌ പൊലീസും മെര്‍ലിന്‍, അയ്യപ്പന്‍ എന്നിവരെ വിഴിഞ്ഞം പൊലീസും പിടികൂടി. അടിപിടിക്കേസില്‍ പ്രതിയായ ഷൈന്‍ സത്യപാലനെ മെഡിക്കൽ കോളജ് പൊലീസും തുമ്പ സ്വദേശി ഗിൽബർട്ടിനെ കഴക്കൂട്ടം പൊലീസും അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് 247 പേരെ പിടികൂടി. മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്‌ അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനും ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ്‌ ഇടാത്തതിനും 1310 പേർക്കെതിരെ കേസെടുത്തു. പൊതുസ്ഥലത്ത് പുകവലിച്ചതിനും പൊതുജനശല്യം ഉണ്ടാക്കിയതിനും 114 പേർക്കെതിരെയും കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.