ബാലരാമപുരം: കമുകിന്‍കോട് കൊച്ചുപള്ളി തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഞായറാഴ്‌ച വൈകീട്ട് നടന്ന പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ജുഡീഷ്യല്‍ വികാര്‍ ഡോ. ഗ്ലാഡിന്‍ അലക്‌സ് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫ. ജോയി മത്യാസ് സഹകാർമികനായി. ക്‌ടാരക്കുഴി സെൻറ് ജോസഫ് ദേവാലയ വികാരി ഫാ. ജോർജ്കുട്ടി വചനസന്ദേശം നല്‍കി. ഇന്നലെ െവെകീട്ട് നടന്ന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അൽമായ കമീഷന്‍ ഡയറക്‌ടര്‍ ഫാ. എസ്.എം. അനില്‍കുമാര്‍ മുഖ്യ കാർമികത്വം വഹിച്ചു. ഈഴക്കോട് സെൻറ് ലിയോപോള്‍ഡ് വികാരി ഫാ. എ.എസ് പോള്‍ വചനസന്ദേശം നല്‍കി. നാളെ രാവിലെ 10.30ന് നെയ്യാറ്റിന്‍കര റീജന്‍ കോഓഡിനേറ്റര്‍ മോണ്‍. വി.പി. ജോസിെൻറ മുഖ്യകാർമികത്വത്തില്‍ ദിവ്യബലി നടക്കും. നാലിന് ദിവ്യകാരുണ്യ ആരാധനക്ക് ഇടവക വികാരി ഫാ. ജോയി മാത്യാസ് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.