പ്രാർഥനാസംഗമം

കൊല്ലം: കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ബനാത്ത് യതീംഖാനയിൽ രണ്ട് അനാഥകുട്ടികളുടെ വിവാഹവും പ്രാർഥനാസംഗമവും ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് മന്നാനിയ്യ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി വിവാഹചടങ്ങിന് നേതൃത്വം നൽകും. തുടർന്ന് പ്രാർഥനാസദസ്സും ഇഫ്താർ സംഗമവും നടക്കും. സൗജന്യ യോഗാ പരിശീലനം കൊല്ലം: ധര്‍മരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സൗജന്യമായി യോഗാപരിശീലന ക്ലാസുകള്‍ നടത്തും. 21ന് അന്താരാഷ്ട്ര യോഗാദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശീലനം. ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, കൊല്ലം ഓലയില്‍, മാമൂട്ടില്‍കടവ്, ശക്തികുളങ്ങര, കരിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍. 21ന് രാവിലെ ഏഴുമുതല്‍ മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളിലാണ് അന്താരാഷ്ട്ര യോഗാ ദിനാചരണമെന്ന് സമിതി സെക്രട്ടറി വി. മുരളീധരന്‍ അറിയിച്ചു. ഫോൺ: 9961075898, 9447430779.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.