തിരുവനന്തപുരം: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാല പൂട്ടാൻ നിയമനിർമാണമാണ് വേണ്ടതെന്ന് 23 വർഷമായി സമരത്തിന് നേതൃത്വം നൽകുന്ന പ്രഫ. ഫാത്തിമ ബാബു. നിയമനിർമാണത്തിന് സ്റ്റെർലൈറ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച എം.എൽ.എമാർ നേതൃത്വം നൽകണം. മൃതദേഹങ്ങൾ സംസ്കരിക്കപ്പെട്ടതോടെ പൊലീസ് സമരക്കാർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. 22ലെ വെടിവെപ്പിനെതുടർന്ന് അറസ്റ്റിലായവർക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയിൽ പോയത് ഇതിെൻറ ഭാഗമാണ്. മൃതദേഹം ഏറ്റുവാങ്ങുമോയെന്ന സംശയത്തിെൻറ പേരിലാണ് ഇത്രയും നാൾ പൊലീസ് പ്രതികാരനടപടി സ്വീകരിക്കാതിരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അറസ്റ്റ് ഭയക്കുന്നുണ്ടെന്ന് 'മാധ്യമ'ത്തോട് സംസാരിക്കവെ അവർ പറഞ്ഞു. രാത്രി വീടുകളിൽ തെരച്ചിൽ നടത്തിയവരാണ് തൂത്തുക്കുടിയിലെ ജില്ല ഭരണകൂടം. വിഡിയോ പരിശോധിച്ച് അതിലുള്ളവരെ പിടികൂടുകയെന്നതാണ് പൊലീസ് രീതി. പൊലീസും സ്റ്റെർെലെറ്റും ചേർന്ന് സമരസമിതിയിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. സമരം ചെയ്യുന്നവർ ദേശദ്രോഹികൾ എന്നതാണ് കോർപേററ്റ് നിലപാട്. തൂത്തുക്കുടിയിൽ ഇറക്കുമതി ചെയ്യുന്ന ചെമ്പ് അയിരിൽ 80 ശതമാനവും രാസഘടകങ്ങളായ യൂറേനിയം, മെർക്കുറി തുടങ്ങിയവയാണ്. കുട്ടികളിൽ അർബുദം വ്യാപകമാണ്. വൃക്കരോഗവും വന്ധ്യതയും ഉണ്ട്. ചെമ്പ് സംസ്കരണശാലക്ക് ഏറ്റവും അടുത്ത ഗ്രാമത്തിൽ പത്ത് ശതമാനം സ്ത്രീകളിൽ ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.