ഡി.ജി.പിയുടെ പ്രോഗ്രസ്​ കാർഡിൽനിന്ന്​ വിവാദ കേസുകൾ പുറത്ത്​

തിരുവനന്തപുരം: രണ്ട് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ 'പ്രോഗ്രസ് കാർഡിൽ' പൊലീസിന് പേരുദോഷമുണ്ടാക്കിയ നാല് സുപ്രധാന കേസുകൾക്ക് ഇടമില്ല. സംസ്ഥാന പൊലീസ് മേധാവിയായി 2016 ജൂൺ ഒന്നിന് ചുമതലയേറ്റത് മുതൽ തെളിയിച്ച പ്രധാന കേസുകൾ വിശദമാക്കുന്ന പൊലീസി​െൻറ 'പരിണാമ യാത്രാ' കുറിപ്പിലാണ് വീഴ്ച മൂടിെവച്ചത്. പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി കൊലപാതകം, കോവളത്തെ വിദേശവനിതയുടെ കൊലപാതകം, കെവി​െൻറ ദുരഭിമാന കൊല, എടപ്പാളിലെ തിയറ്റർ പീഡനം കേസുകളാണ് പട്ടികയിലില്ലാത്തത്. നേട്ടങ്ങളുടെ പട്ടികയിൽ ജിഷ കേസ്, നടിയെ ആക്രമിച്ച കേസ്, എ.ടി.എം തട്ടിപ്പ് കേസ്, നന്തൻകോട്ടെ കൂട്ട കൊലപാതകം, നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ് എന്നിവ നിരത്തിയിട്ടുണ്ട്. ഇക്കാലയളവിൽ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതക കേസുകളും തെളിയിച്ചതായും പറയുന്നു. രാജ്യത്ത് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലെ ഉയർന്ന നിരക്കും കേരളത്തിലാണെന്ന് പ്രോഗ്രസ് കാർഡിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.