റമദാൻ എനിക്ക് അലിവിെൻറ വിറയാർന്ന അനുഭവമാണ്. വീടിനു നേരേ കാവുമ്പാട് മുസ്ലിം പള്ളിയിൽ ബാങ്ക് വിളിയുടെ മുഴക്കത്തിൽ നിൽക്കുകയാണ് ഞാൻ. എെൻറ ഓർമയിൽ റാവുത്തർമാരുടെ നിസ്കാരം കഴിഞ്ഞുള്ള ആ വരവുണ്ട്. പരമകാരുണികനായ അല്ലാഹുവിെൻറ മണം, പ്രകാശം.... എല്ലാമുണ്ട്. ഒരു സംഭവം പറയാം. വലിയ കാറ്റും മഴയുമുള്ള ഒരു വൈകുന്നേരം. ശക്തമായ ഇടിയും മിന്നലും. പള്ളിയുടെ മിനാരങ്ങളിൽനിന്ന് വരുമ്പോലെ മിന്നൽപ്പിണരുകൾ ഇരുട്ടിലൂടെ പാഞ്ഞുവന്നു. കാറ്റ് ചുറ്റുമുള്ള മരങ്ങളെ ചുഴറ്റുന്നു. അപ്രതീക്ഷിതമായ പ്രകൃതിയുടെ ആഘാതത്തിൽ നിലയറ്റു നിൽക്കുന്ന എെൻറയരികിലേക്ക് ഇരുട്ടിൽനിന്ന് ഒരാൾ കയറിവന്നു. ഒരു മുസൽമാൻ. അദ്ദേഹം നനഞ്ഞു കുതിർന്ന് വിറച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഇടിവെട്ടി. ഒരു തീഗോളം ആകാശത്തുനിന്ന് എെൻറ വീടിനു നേരേവരുന്നു. എന്തു ചെയ്യണമെന്നറിയാതെ മിന്നൽവെട്ടത്തിൽ ഞങ്ങൾ ഭയന്ന് പെട്ടെന്ന് കെട്ടിപ്പിടിച്ചു. അല്ലാഹു അക്ബർ; അദ്ദേഹം ഉച്ചത്തിൽ വിളിച്ചു. ഒരു നിമിഷം എന്തു സംഭവിച്ചു എന്നറിയാതെ ഞങ്ങൾ തേങ്ങി. ഒരു വലിയ ശബ്ദത്തോടെ ആ തീഗോളം വീടിനു മുന്നിൽ നിന്ന മരത്തിൽ തട്ടി മരം ഛിന്നഭിന്നമായി. ചിതറി വീണ മരം പിന്നെ നിന്നുകത്തുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം നോക്കി. എത്ര വലിയ ആപത്തിൽനിന്നാണ് ഞാൻ രക്ഷപെട്ടതെന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അദ്ദേഹം പൊയ്ക്കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.