ചെങ്ങന്നൂരിലേത്​ വർഗീയതക്കെതിരെയുള്ള വിധി -എൻ.സി.പി

കൊല്ലം: രാജ്യത്തെ മതസൗഹാർദവും മതേതരത്വവും കാത്തു സൂക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മാത്രമേ കഴിയൂവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ചെങ്ങന്നൂരിലെ ജനം എൽ.ഡി.എഫിന് വോട്ട് ചെയ്തതെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുരളീധരൻ. കേരളത്തിലെ സാധാരണക്കാരായ ജനത്തിന് എൽ.ഡി.എഫ് നൽകിയിരുന്ന വാഗ്ദാനങ്ങൾ പരമാവധി നടപ്പാക്കാൻ സാധിച്ചുവെന്നതി​െൻറ അംഗീകാരം കൂടിയാണ് ഇൗ ജനവിധി. കൊല്ലം ബീച്ച് റോഡ് ബെൻസിഗർ ജങ്ഷനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എൻ.സി.പി ജില്ലാ കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. മഹാരാഷ്ട്രയിലെ പുണെയിൽ 23, 24 തീയതികളിലായി നടക്കുന്ന എൻ.സി.പി ദേശീയ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് ആർ.കെ. ശശിധരൻപിള്ള അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.