വിദൂരവിദ്യാഭ്യാസത്തിൽ യു.ജി.സി നിബന്ധന: ആശങ്ക പരിഹരിക്കുമെന്ന്​ മന്ത്രി

തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസരംഗത്ത് യു.ജി.സിയുടെ പുതിയ നിബന്ധന മൂലം വിദ്യാർഥികൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ നടപടി എടുക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ടി.വി. രാജേഷി​െൻറ സബ്മിഷന് മറുപടി നൽകി. സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിക്കാൻ 'നാക്' അക്രഡിറ്റേഷനിൽ 3.26 മുതൽ മുകളിലേക്ക് ഗ്രേഡ് പോയൻറ് നേടണം, അല്ലാത്ത പക്ഷം റീ അക്രഡിറ്റേഷൻ 2019ന് മുമ്പ് എടുത്ത് ഈ ഗ്രേഡിങ് നേടണം എന്ന നിബന്ധന മൂലം 2018-19 വര്‍ഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്സ് ആരംഭിക്കാനായിട്ടില്ല. സംസ്ഥാനത്തെ സർവകലാശാലകള്‍ക്കൊന്നും ഗ്രേഡ് പോയൻറ് നേടാനായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര വികസന കോർപറേഷൻ ഗ്രാമീണ മേഖലകളിൽ 100 തിയറ്റുകൾ സ്ഥാപിക്കുമെന്ന് എം. രാജഗോപാലിനെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. നീലേശ്വരം അടക്കം ഏതാനും സ്ഥാപനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഇതിന് ഭൂമി കിട്ടിയുണ്ട്. 'കിഫ്ബി' സഹായത്തോടെയാണ് പദ്ധതി. എ.സി തിയറ്ററിൽ മാത്രം റിലീസ് മതിയെന്ന നിർദേശം സർക്കാർ നൽകിയിട്ടില്ല. സിനിമാ സംഘടനകളാണ് ഏകപക്ഷീയമായി ഇതു ചെയ്യുന്നത്. വൈഡ് റിലീസി​െൻറ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. ഇൗ രംഗത്തെ അനഭിലഷണീയ പ്രവണത അവസാനിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.