വെഞ്ഞാറമൂട്: നാടുനീളെ പരിസ്ഥിതി ദിനാഘോഷങ്ങൾ നടക്കുമ്പോഴും . ഗ്രാമങ്ങളിലെ ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കാൻ പരിസ്ഥിതി വകുപ്പിെൻറ കീഴിൽ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒദ്യോഗിക കമ്മിറ്റിയാണിത്. ഗ്രാമങ്ങളിലെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും പരിസ്ഥിതി പ്രാധാന്യമുള്ള കാവുകളുടെയും കുളങ്ങളുടെയും കുന്നുകളുടെയുമൊക്കെ സംരക്ഷണമാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം. ഓരോ പഞ്ചായത്തിലും ഇത്തരത്തിലെ സ്ഥലങ്ങൾ കണ്ടെത്തി സർവേ നടത്തി രേഖകൾ ഉണ്ടാക്കുകയും സംരക്ഷണത്തിനാവശ്യമായ പദ്ധതികൾ രൂപവത്കരിക്കണം. ഉൾപ്രദേശങ്ങളിൽ അറിയപ്പെടാതെ കിടക്കുന്ന ചരിത്രപ്രധാനമായ സ്ഥലങ്ങൾ കണ്ടെത്തുക എന്നതും ജൈവ വൈവിധ്യ കമ്മിറ്റിയുടെ ചുമതലയാണ്. പഞ്ചായത്ത് പ്രസിഡൻറാണ് കമ്മിറ്റിയുടെ ചെയർമാൻ. പ്രവർത്തനങ്ങൾക്കായി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും ഒരു വർഷം മുമ്പ് കമ്മിറ്റികൾ രൂപവത്കരിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ഈ കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിച്ച് ഗ്രാമങ്ങളിലെ ജൈവവൈവിധ്യ കലവറകളെ സംരംക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.