ആറാം പ്രവൃത്തിദിനം അപ്രായോഗികം -കെ.എസ്.ടി.യു

തിരുവനന്തപുരം: നിപ ബാധയുടെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്കൂൾ തുറക്കുന്നത് ജൂൺ 12 ആണെന്നിരിക്കെ, ജൂൺ എട്ട് ആറാം പ്രവൃത്തി ദിവസമാണെന്ന സർക്കാർ തീരുമാനം അപ്രായോഗികമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി. ജൂൺ ഒന്നിന് സ്കൂളുകൾ തുറന്ന വയനാട് ജില്ലയിൽ അന്നുതന്നെ അവധി നൽകി ആറിന് വീണ്ടും തുറക്കുകയാണ്. ഭീതിജനകമായ അന്തരീക്ഷത്തിൽ കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നു. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന് രക്ഷാകർത്താക്കൾക്കോ ആവശ്യങ്ങൾക്കായി അധ്യാപകർക്കോ വരാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ജൂൺ എട്ട് ആറാം പ്രവൃത്തിദിനമാക്കാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീനും സെക്രട്ടറി വി.കെ. മൂസയും പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.