പോക്കറ്റ് കൊള്ളയടിക്കാത്ത റമദാൻ മെട്രോഫെയർ

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസം നൽകി ഭക്ഷ്യവകുപ്പ്. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാതെ താരതമ്യേന മികച്ചരീതിയിലുള്ള വിപണിയാണ് പുത്തരിക്കണ്ടം മൈതാനിയിൽ ഈ റമദാൻ കാലത്ത് സർക്കാർ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോയുടെ 13 സബ‌്സിഡി ഉൽപന്നങ്ങൾ, സബ‌്സിഡി ഇല്ലാത്ത ഉൽപന്നങ്ങൾ, ശബരി ഉൽപന്നങ്ങൾ എന്നിവ മേളയിലുണ്ട‌്. ഇതോടൊപ്പം അരി, ബിരിയാണി കൗണ്ടറുകളും പ്രത്യേകം പ്രവർത്തിക്കുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ട‌് മിനി സ‌്കൂൾ ഫെയറും ഒരുക്കിയിട്ടുണ്ട‌്. ഇതിന‌് പുറമേ വിഷരഹിത പച്ചക്കറിയുമായി ഹോർടികോർപ്പും ഗുണനിലാരമുള്ള മാംസവുമായി മീറ്റ‌് പ്രൊഡക്ട‌് ഓഫ‌് ഇന്ത്യയുടെ സ‌്റ്റാളും മേളയിലുണ്ട‌്. സബ‌്സിഡിയോടെ ജയ അരി, കുറുവ അരി, പുഴുക്കലരി എന്നിവക്ക‌് കിലോ 25 രൂപയാണ‌് വില. സബ‌്സിഡിയില്ലാതെ കുറുവ അരി 32 രൂപക്കും പുഴുക്കലരി 26.50നും ജയ അരി 32 രൂപക്കും ലഭിക്കും. പൊതുവിപണിയിൽ 80 രൂപ മുതൽ വിൽപന നടത്തുന്ന ചെറുപയർ, ഉഴുന്ന‌്, കടല, മല്ലി, പഞ്ചസാര എന്നിവക്ക‌് യഥാക്രമം 60, 58, 43, 65 രൂപക്ക‌് മേളയിൽ ലഭിക്കും. സബ‌്സിഡിയില്ലാതെ 69, 63, 49, 70 എന്നിങ്ങനെയാണ‌് വില. പൊതുവിപണിയിൽ 125 രൂപ കിലോക്ക‌് വിൽക്കുന്ന മുളകിന‌് 67 രൂപയാണ‌് സബ‌്സിഡി വില. സബ‌്സിഡിയില്ലാതെ 106 രൂപ. പഞ്ചസാര സബ‌്സിഡിയോടെ 22 രൂപക്കും സബ‌്സിഡിയില്ലാതെ 33 രൂപക്കും വിൽക്കുന്നു. ഉഴുന്ന‌് പൊളി-60, ഉഴുന്ന‌് പൊളി (തൊലിയില്ലാത്തത‌്)-54, തുവരപരിപ്പ‌്-72, പീസ‌്പരിപ്പ‌്-42, ജീരകം-203, കടുക‌്-54, ഉലുവ-50, ഗ്രീൻപീസ‌്-55, വെള്ളക്കടല-77, ചെറുപയർ പരിപ്പ‌്-66 രൂപക്കാണ‌് മേളയിൽ വിൽക്കുന്നത‌്. ജൂൺ 14 വരെയാണ‌് മെട്രോ ഫെയർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.