അഭിജിത് സ്മാരക ജീവകാരുണ്യ പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു

തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനത്തിൽ മികവു പുലർത്തുന്ന സംഘടനക്കും സന്നദ്ധപ്രവർത്തകർക്കും സാമൂഹികപ്രതിബദ്ധതയുള്ള ദൃശ്യമാധ്യമ പരിപാടിക്കും അഭിജിത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു. സംഘടനക്ക് രണ്ടുലക്ഷത്തി​െൻറയും മറ്റു വിഭാഗങ്ങൾക്ക് 50,000 രൂപയുടെയും കാഷ് അവാർഡും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വ്യക്തികൾക്കും സംഘടനകൾക്കും നാമനിർദേശം അയക്കാം. സംഘടനയുടെ/വ്യക്തിയുടെ സംഭാവനകളുടെ വിശദാംശങ്ങളും ചിത്രങ്ങളും പ്രസക്തമായ വിവരങ്ങളും സഹിതം ജൂൺ 25നകം നാമനിർദേശങ്ങൾ ചെയർമാൻ, അഭിജിത് ഫൗണ്ടേഷൻ, 'കൃഷ്ണതീരം', ടി.സി 28/2860, കെ.ആർ.എ സി 52/1, സഹോദരസമാജം ലെയിൻ, വഞ്ചിയൂർ, തിരുവനന്തപുരം -695035 വിലാസത്തിൽ അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.