അഞ്ചൽ: പലിശക്ക് കടം വാങ്ങിയ പണം തിരികെകൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് മൂന്നംഗകുടുംബത്തിലെ രണ്ടുപേർ ആത്മഹത്യക്ക് ശ്രമിച്ചു. വാളകം സ്വദേശികളാണ് ആത്മഹത്യാശ്രമം നടത്തിയത്. ഏതാനും മാസം മുമ്പ് പ്രദേശവാസിയായ ഒരാളിൽ നിന്നും ബ്ലേഡ് പലിശക്ക് 10000 രൂപ വാങ്ങിയിരുന്നു. മൂന്ന് മാസം പലിശ കൃത്യമായി നൽകി. എന്നാൽ തുടർന്ന് ഏതാനും മാസങ്ങളായി പലിശയോ മുതലോ തിരിച്ചടക്കാതെയായി. കഴിഞ്ഞദിവസം പണം നൽകിയ ആൾ വീട്ടിലെത്തി മുതലും പലിശയും വേണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. പരിസരവാസികളുടെ സഹായത്തോടെ ഇരുവരേയും പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടിൽ വാങ്ങി വച്ചിരുന്ന തൈറോയ്ഡിെൻറ ഗുളികകൾ അമിത അളവിൽ കഴിച്ചതാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.