വിദ്യാഭ്യാസത്തി​െൻറ വാണിജ്യവത്​കരണം മൂല്യങ്ങൾ ഇല്ലാതാക്കുന്നു -പ്രഭാത്​ പട്​നായിക്​

കൊല്ലം: വിദ്യാഭ്യാസത്തി​െൻറ വാണിജ്യവത്കരണം പഠനത്തിലൂടെ ലഭിക്കേണ്ട മൂല്യങ്ങൾ ഇല്ലാതാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധനും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രഫ. പ്രഭാത് പട്നായിക്. സ്വയംഭരണ കോളജുകൾ വിദ്യാഭ്യാസ കേമ്പാളവത്കരണത്തി​െൻറ ഭാഗമാണ്. എസ്.എഫ്.െഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 'വിദ്യാഭ്യാസവും ഭരണകൂടവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് േകാളജുകളും സർവകലാശാലകളും പണസമ്പാദന കേന്ദ്രങ്ങളായി മാറുകയാണ്. വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതി. അമേരിക്കപോലുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളും വ്യക്തിത്വ വികസനവുമൊന്നും നമുക്ക് നേടിയെടുക്കാനാവുന്നില്ല. ഒമ്പത് ലക്ഷം വരെ വാർഷിക ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അതേസമയം നമ്മുെട ചില കാമ്പസുകളിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുടെയും വിമർശനത്തിേൻറയുമൊക്കെ ശബ്ദങ്ങൾ ഉയരുന്നു. എന്നാൽ, അവ അടിച്ചമർത്താനാണ് അധികാരികളുടെ ശ്രമം. എതിർപ്പുകളുയർത്തുന്നവെര സാമൂഹികവിരുദ്ധരും ദേശവിരുദ്ധരുമൊക്കെയാക്കി ചിത്രീകരിക്കുന്നു. വിദ്യാഭ്യാസത്തെ വിൽപനവസ്തുവാക്കി മാത്രം മാറ്റുന്ന സമീപനമാണ് കേന്ദ്ര സർക്കാറിൽനിന്ന് ഉണ്ടാവുന്നത്. പഠനം കഴിഞ്ഞാൽ പരമാവധി പണം കിട്ടുന്ന േജാലി എന്ന ലക്ഷ്യം മാത്രമാണ് രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാർക്കുമുള്ളത്. നല്ല ചിന്തകളിലൂടെ നല്ല പൗരനായി മാറുക എന്ന വിദ്യാഭ്യാസത്തി​െൻറ പ്രധാന ലക്ഷ്യം അവഗണിക്കപ്പെടുന്നു. തൊഴിൽ നേടുക എന്നതിനപ്പുറം മനുഷിക കാഴ്ചപ്പാടുകൾ കൂടി രൂപപ്പെടുത്തുന്നവിധം വിദ്യാഭ്യാസരീതിയിൽ മാറ്റം അനിവാര്യമാണ്. മുതലാളിത്ത രാജ്യങ്ങളിൽ വിദ്യാഭ്യാസം നല്ല കാഴ്ചപ്പാടുകൾ വളർത്തുന്നുണ്ട്. ഇവിടെ വിപരീതഫലമാണ് കാണുന്നത്. ജാതി അധിഷ്ഠിതമായ നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം മാറ്റങ്ങളുണ്ടാക്കുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. വിജിൻ, ഡോ.പി.ജെ. വിൻസ​െൻറ്, യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ്, ഡി. സുരേഷ്കുമാർ, ശ്യാംമോഹൻ, എം. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.