ഡോ.പി. ഗീത റമദാൻ മലയാള സിനിമാ ഗാനത്തിൽ 'ചന്ദ്രിക'യാണ്. എന്നാൽ, വിശ്വസജീവിതത്തിൽ അത് നോമ്പാണ്. ത്യാഗവും സഹനവും സമർപ്പണവും. എനിക്കാകട്ടെ നോമ്പുതുറകളാണ് നോമ്പുകാലത്തെ അനുഭവങ്ങളും ഓർമകളും. കുട്ടിക്കാലത്ത് അയൽപക്കത്ത് നോമ്പ് തുറക്കുമ്പോൾ എെൻറ വീട്ടിലേക്കും പലതരം വിഭവങ്ങൾ എത്തും. കൽത്തപ്പവും പത്തിരിയുമൊക്കെ. അത് വീട്ടിൽ ശീലമുള്ള രുചികളല്ലാത്തതിനാൽ ആർത്തിയോടെ കാത്തിരിക്കാറുണ്ടായിരുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അങ്ങനെയൊരനുഭവം ഉണ്ടോ എന്നറിയില്ല . എന്തായാലും എെൻറയും കൂടെയുള്ളവരുടെയും ജീവിതത്തിൽനിന്ന് ആ നോമ്പുതുറകൾ ഇല്ലാതായി. പകരം വന്നതാകട്ടെ നാട്ടിലെ ബേക്കറികൾക്കും ഹോട്ടലുകൾക്കും മുന്നിൽ നിരത്തിയ പലയിനം നോമ്പുതുറ വിഭവങ്ങളാണ്, വലിയ ആർഭാടത്തോടെ ഒരുക്കുന്ന ഇഫ്താർ വിരുന്നുകളാണ്. പണ്ടുള്ളവയെ അപേക്ഷിച്ച് സമൃദ്ധമായ രുചികളും മണങ്ങളും വൈപുല്യവും വൈവിധ്യങ്ങളും എറിയിരിക്കുന്നെങ്കിലും പഴയ പത്തിരിയിലും കൽത്തപ്പത്തിലും ഇഴയടുപ്പത്തോടെ ലയിച്ചുചേർന്നിരുന്ന സ്നേഹ രുചികളുടെയും ഹൃദയഗന്ധങ്ങളുടെയും അഭാവം എെൻറ പഴം മനസ്സിനെ പലപ്പോഴും അസ്വസ്ഥമാക്കുന്നു. ഞാൻ കൊതിക്കുന്നു, ആ പഴയകാല മമതാബന്ധങ്ങളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.