ഒാപൺ എയർ ഓഡിറ്റോറിയം ഉദ്​ഘാടനം ചെയ്തു

ATTN കൊല്ലം: ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ ഒാപൺ എയർ ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതി പ്രകാരം 23,16,00 രൂപ െചലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. സ്‌കൂൾ പ്രവേശനോത്സവവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്‌ ദാനവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷൈലജ, എസ്.എം.സി ചെയർമാൻ ഗോപി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്. ബീന സ്വാഗതവും സീനിയർ അസിസ്റ്റൻറ് എസ്. മാത്യൂസ്‌ നന്ദിയും പറഞ്ഞു. സി.പി.എം ഭരിക്കുന്ന കരുനാഗപ്പള്ളി നഗരസഭക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതീകാത്മക സമരം (ചിത്രം) കരുനാഗപ്പള്ളി: ഇടത് മുന്നണി ഭരിക്കുന്ന നഗരസഭക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതീകാത്മക സമരം. തറയിൽമുക്ക് - തോണ്ടലിൽ ക്ഷേത്രം റോഡ് തകർന്ന് വെള്ളക്കെട്ടായതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ തറയിൽമുക്ക് യൂനിറ്റി​െൻറ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതീകാത്കസമരം. മത്സ്യകൃഷി എന്ന ബോർഡുയർത്തി റോഡ് അടച്ചായിരുന്നു സമരം. റോഡ് പൂർണമായും അടച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതവും ഏറെസമയം തടസ്സപ്പെട്ടു. വഴിയടച്ച വിവരമറിഞ്ഞ്് കരുനാഗപ്പള്ളി പൊലീെസത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും നഗരസഭയിൽനിന്ന് അധികൃതരെത്തി വെള്ളക്കെട്ടിന് പരിഹാരംകാണാമെന്ന് ഉറപ്പ് തന്നാൽ മാത്രമേ വഴിതടസ്സം മാറ്റൂവെന്ന് അറിയിച്ചു. തുടർന്ന് നഗരസഭ ചെയർപേഴ്സൺ എം. ശോഭന സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതി​െൻറ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. നഗരസഭയിലെ 18, 28 ഡിവിഷനുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന തറയിൽമുക്ക്-തോണ്ടലിൽ ക്ഷേത്രം റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. പ്രതിപക്ഷ കൗൺസിലറുടെ വാർഡാണിത്. യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നഗരസഭയിൽ 53 ശതമാനം പദ്ധതിവിഹിതം മാത്രമാണ് െചലവഴിച്ചത്. അതാണ് അടിസ്ഥാന വികസന പ്രവർത്തനങ്ങളിലൊന്നായ റോഡ് അറ്റകുറ്റപ്പണി അവതാളത്തിലാക്കിയതെന്ന് പറയപ്പെടുന്നു. വികസനം പെരുമ്പറ കൊട്ടുമ്പോഴും നഗരത്തിൽ പല റോഡുകളും തകർന്ന നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.