റമദാൻ ഓർമ- മന്ത്രി ടി.പി. രാമകൃഷ്ണൻ

സ്നേഹസംഗമങ്ങളുടെ ഒാർമ മന്ത്രി ടി.പി. രാമകൃഷ്ണൻ മനുഷ്യനന്മയെക്കുറിച്ചും പരസ്പര സ്നേഹത്തെക്കുറിച്ചുമുള്ള ഓർമകളുമായാണ് ഓരോ റമദാനും വന്നെത്തുന്നത്. കളങ്കമേശാത്ത സ്നേഹസൗഹൃദങ്ങൾ മായാതെ മനസ്സിൽ അവശേഷിപ്പിക്കുന്ന നോമ്പുതുറകളും ഒത്തുചേരലുകളും പെരുന്നാൾ സംഗമങ്ങളുമൊക്കെ സമ്മാനിച്ച് റമദാൻ കടന്നുപോകും. എത്രയോ സ്നേഹസംഗമങ്ങളുടെയും നോമ്പുതുറകളുടെയും ഓർമ നമ്മിൽ ഭൂരിപക്ഷം പേർക്കുമുണ്ടാകും. ഇസ്ലാം മതാചാരപ്രകാരമാണ് വ്രതാനുഷ്ഠാനമെങ്കിലും മത-ജാതി ഭേദമില്ലാതെ സൗഹൃദസംഗമങ്ങളിൽ എല്ലാവരും ഒത്തുചേരുന്നു എന്നത് മാനവികതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. ചെറുപ്പം മുതൽ ഒട്ടേറെ സ്നേഹസംഗമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആഴത്തിലുള്ള സുഹൃദ്ബന്ധങ്ങളുടെ ഉൗഷ്മളത അനുഭവിച്ചറിഞ്ഞു. സ്നേഹത്തി​െൻറയും നന്മയുടെയും പ്രതീക്ഷയുടെയും വാതിലുകൾ തുറക്കുന്ന റമദാൻ മാസം മതനിരപേക്ഷതയുടെ മഹത്തായ സന്ദേശവും കൂടി ഉയർത്തുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങൾ മനുഷ്യരെല്ലാം ഒന്നാണെന്ന ഹൃദയവികാരം ഉണർത്തുന്നതാകണം. പകയുടെയും കാലുഷ്യത്തി​െൻറയും വിദ്വേഷത്തി​െൻറയുമൊക്കെ മനോഭാവം വെടിഞ്ഞ് സ്നേഹവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കേണ്ടത് പരമപ്രധാനകർത്തവ്യമായി ഏറ്റെടുക്കേണ്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഓർക്കണം. മറ്റുള്ളവരുടെ ജീവിതാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാനും സഹജീവികളുടെ പ്രയാസങ്ങൾക്കുനേരെ കണ്ണുതുറക്കാനുമുള്ള അവസരം കൂടിയാകട്ടെ വ്രതനാളുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.