ഓണ്‍ലൈനില്‍ പരസ്യം നല്‍കി മോഷണമുതല്‍ വിറ്റുവന്ന വിരുതൻ അറസ്​റ്റില്‍

കിളികൊല്ലൂര്‍: ഓണ്‍ലൈന്‍ വ്യാപാര സൈറ്റിൽ പരസ്യം നല്‍കി മോഷണമുതല്‍ വില്‍പന നടത്തിവരുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍‍. കാട്ടാക്കട കിള്ളി മണലിവിളാകത്ത് വീട്ടില്‍ മുജീബ് റഹ്മാൻ (22) ആണ് അറസ്റ്റിലായത്. കിളികൊല്ലൂര്‍ ചാത്തിനാംകുളം വലിയവിളയില്‍ അമീന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മോഷ്ടിച്ച മൊബൈലുകള്‍ കേരളത്തിെലത്തിച്ച് വില്‍പന നടത്തുകയാണ് ഇയാളുടെ രീതി. നിരവധി ഫോണുകളാണ് ഇത്തരത്തില്‍ വിൽപന നടത്തിയിട്ടുള്ളതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഓണ്‍ലൈന്‍ വഴി അമീന്‍ ബുക്ക് ചെയ്ത് വാങ്ങിയ ആപ്പിള്‍ ഐ ഫോണി​െൻറ ലോക്ക് മാറ്റാൻ പറ്റാതായതാണ് പ്രതിയെ കുടുക്കിയത്. ലോക്ക് മാറ്റുന്നതിന് നിരന്തരം വിളിച്ചിട്ടും മുജീബ് ഫോണ്‍ എടുക്കാതെയായതോടെ അമീന്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നൽകി. തുടര്‍ന്ന് മുജീബി​െൻറ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലില്‍ നല്‍കി പ്രതിയെ കണ്ടെത്തുകയായിരുന്നു. കിളികൊല്ലൂര്‍ എസ്.ഐ വിനോദ് ചന്ദ്രനും സംഘവും ആണ് പ്രതിയെ പിടികൂടിയത്. പ്രതി മുമ്പ് വിറ്റഴിച്ച ഫോണുകളെപ്പറ്റിയും പൊലീസ് വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലുള്ള പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.