തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച വൃക്ഷത്തൈകൾ കൈമാറി

കുന്നിക്കോട്: പരിസ്ഥിതി ദിനത്തിലെ വിതരണത്തിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച വൃക്ഷത്തൈകള്‍ കൈമാറി. പത്തനാപുരം ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തിലേക്കും വിദ്യാലയങ്ങളിലേക്കുമുള്ള വൃക്ഷത്തൈകള്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് നട്ട് വളര്‍ത്തിയത്. പ്ലാവ്, മാവ്, അത്തി, കറിവേപ്പ്, മാതളം, പാഷന്‍ ഫ്രൂട്ട്, പുളി എന്നീ ഇനത്തില്‍ പെട്ട അറുപതിനായിരം തൈകളാണ് തയാറാക്കിയത്. തൈ വിതരണത്തി​െൻറ ഉദ്ഘാടനം വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ നിര്‍വഹിച്ചു. കാര്യറ ആര്‍.ബി.എം.ടി.ടി.ഐ മാനേജര്‍ നൂറുന്നിസ ബീഗം ആദ്യ തൈ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി.എന്‍. ഭദ്രന്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സജീദ്, പഞ്ചായത്ത് അംഗങ്ങളായ കുന്നിക്കോട് ഷാജഹാന്‍, പാത്തുമ്മ ബീവി, ഫവാസ് എന്നിവര്‍ പങ്കെടുത്തു. റേഷന്‍ വിതരണം പത്തനാപുരം: മേയിലെ റേഷന്‍ വിതരണം ജൂണ്‍ അഞ്ച് വരെ നീട്ടി. ജൂണ്‍ മൂന്നിന് റേഷന്‍ ഡിപ്പോകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പകരം ആറിന് അവധിയായിരിക്കും. അച്ചടിയിൽ ഉണ്ടായ കാലതാമസം കാരണം പുതിയ റേഷൻകാര്‍ഡ് വിതരണം മാറ്റിവെച്ചതായും താലൂക്ക് സപ്ലൈ ഒാഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.