എം.ഇ.എസ്​ അവാർഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.ഇയിലും െഎ.സി.എസ്.സിയിലും പത്താം ക്ലാസിലും 12ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/എ വൺ കരസ്ഥമാക്കി‍യ ജില്ലയിലെ മുസ്ലിം വിദ്യാർഥികളിൽനിന്ന് എം.ഇ.എസ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റി​െൻറ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോേട്ടാ, മേൽവിലാസം അടങ്ങിയ കവർ, ഫോൺ നമ്പർ ഉൾപ്പെടെ അപേക്ഷ 15ന് മുമ്പ് എം.കെ. കമറുദ്ദീൻ, സെക്രട്ടറി എം.ഇ.എസ് സ​െൻറർ, അധ്യാപക ഭവൻ ലെയിൻ, സെക്രേട്ടറിയറ്റ് ഇൗസ്റ്റ്, തിരുവനന്തപുരം, പിൻ 695001 വിലാസത്തിൽ അയക്കണം. ഫോൺ: 2334084. ധനസഹായം നൽകും തിരുവനന്തപുരം: ഫാത്തിമ ആൻഡ് മാലിക്ക് (എഫ്.എം) ചാരിറ്റബിൾ ട്രസ്റ്റ് പ്ലസ്ടുവിന് ഉന്നത മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 21 വിദ്യാർഥികൾക്ക് കോളജ് പഠനത്തിന് സഹായധനമായി 10000 രൂപ വീതം നൽകും. മുസ്ലിം വിദ്യാർഥികൾക്ക് മുൻഗണന. ഫോറത്തിനായി സ്വന്തം വിലാസം എഴുതി കാർഡ് എഫ്.എം.സി ട്രസ്റ്റ്, ടാഗൂർ ഗാർഡൻസ്, തിരുവനന്തപുരം 11 വിലാസത്തിൽ ജൂൺ 30ന് മുമ്പ് അയക്കണം. ഫോൺ: 9846562162.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.