എ.കെ. ശശീന്ദ്ര​െൻറ നിർദേശം എൽ.ഡി.എഫ് തള്ളി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡിൽ രാഷ്ട്രീയ നിയമനങ്ങൾ പാടില്ലെന്ന മന്ത്രി എ.കെ. ശശീന്ദ്ര​െൻറ നിർദേശം എൽ.ഡി.എഫ് യോഗം തള്ളി. മന്ത്രിയുടെ നിർദേശമാണ് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തള്ളിയത്. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ധന്മാരുമാണ് വേണ്ടതെന്നും രാഷ്ട്രീയക്കാരെ നിയമിക്കരുതെന്നും നിർദേശിക്കുകയായിരുന്നു. ജനങ്ങളുമായി ദൈനംദിന ബന്ധം പുലർത്തുന്ന കെ.എസ്.ആർ.ടി.സി പോലുള്ള സ്ഥാപനം നിയന്ത്രിക്കേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതും ഉദ്യോഗസ്ഥരും വിദഗ്ധരും മാത്രമാണെന്ന നിലപാട് എൽ.ഡി.എഫ് പോലൊരു മുന്നണിക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് പൊതുഅഭിപ്രായം ഘടകകക്ഷി നേതാക്കൾ ഉയർത്തി. അതോടെ എൻ.സി.പിയുടെ നിർദേശം തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.