ജാലകം...കേരള സർവകലാശാല

പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം: മാര്‍ച്ച്-എപ്രില്‍ മാസങ്ങളില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റഡ് ബി.എസ്സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ ആറ് മുതല്‍ എട്ട് വരെ അതത് കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.ബി.എ പരീക്ഷ ജൂണ്‍ 20ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം -പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെയും (െറഗുലര്‍) ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം -പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ) ഡിഗ്രി പരീക്ഷയുടെയും (െറഗുലര്‍ ആൻഡ് ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി) ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫലം മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ ബി.എഡ് (2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. ബിരുദപ്രവേശനം: രജിസ്ട്രേഷൻ എട്ടുവരെ ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദപ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂൺ എട്ടിന് അവസാനിക്കും. കമ്യൂണിറ്റി, സ്‌പോര്‍ട്‌സ് േക്വാട്ടകളിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷാപകര്‍പ്പും രേഖകളും എട്ടിനകം കോളജുകളില്‍ നൽകണം. ഓണ്‍ലൈന്‍ അപേക്ഷയിലെ അക്കാദമിക് വിവരം നാല് വരെ തിരുത്താം. തിരുത്തുന്നവര്‍ പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യങ്ങൾക്ക് സൂക്ഷിക്കണം. സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിച്ചവർ തിരുത്തൽ വരുത്തുന്നുണ്ടെങ്കില്‍ പുതിയ പ്രിൻറൗട്ട് കോളജുകളില്‍ നൽകണം. യു.ജി.സി ബ്ലോക്ക് ഗ്രാൻറ് തീയതി നീട്ടി സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകള്‍ക്ക് (യു.ജി.സിയുടെ 2 എഫ്-12ബി ചട്ടപ്രകാരം) യു.ജി.സി ബ്ലോക്ക് ഗ്രാൻറ് 2018 ​െൻറ പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ആറില്‍ നിന്ന് ജൂണ്‍ 23 ലേക്ക് നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.