കരാറുകാരൻ കെട്ടിടം പൂട്ടി; 'കള്ളത്താക്കോലിട്ട്​' ഉദ്​ഘാടനം

കിളിമാനൂർ: പ്രവേശനോത്സവത്തിന് മുമ്പേ കെട്ടിട നിർമാണം പൂർത്തിയാക്കണമെന്ന അധികൃതരുടെ നിർദേശം അനുസരിച്ച കരാറുകാരൻ ഒടുവിൽ പുറത്തായി. നിർമാണത്തോടനുബന്ധിച്ച ഇതര മരാമത്ത് പണികൾ ചെയ്തതിനുള്ള ഫണ്ട് തരാൻ കഴിയില്ലെന്ന് അധികൃതർ അവസാനനിമിഷം അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് ഉദ്ഘാടനവേദിയിൽ താക്കോൽ കൈമാറാൻ കരാറുകാരൻ എത്തിയില്ല. അധികൃതർ 'കള്ളത്താക്കോൽ' സംഘടിപ്പിച്ചാണ് ഒടുവിൽ അകത്ത് കടന്നത്. നഗരൂർ പഞ്ചായത്തിലെ പേരൂർ വടശ്ശേരി ഗവ. യു.പി സ്കൂളിലാണ് കെട്ടിട നിർമാണത്തെച്ചൊല്ലി തർക്കമുണ്ടായത്. മൂന്ന് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തി​െൻറ നിർമാണത്തിന് 30 ലക്ഷം രൂപയായിരുന്നു ടെൻഡർ. 24.5 ലക്ഷം രൂപക്ക് നഗരൂർ മാത്തയിൽ സ്വദേശിയായ അജയകുമാറാണ് ടെൻഡർ പിടിച്ചത്. കെട്ടിടം നിർമിക്കുന്ന ഭാഗത്തെ തറയിലെ പാറപൊട്ടിച്ചുനീക്കിയ ശേഷമായിരുന്നു കെട്ടിടം നിർമിക്കേണ്ടത്. ഈ വർക്ക് ടെൻഡറിൽ ഇല്ലാത്തതായിരുന്നു. തുടർന്ന് കെട്ടിടം പൂർത്തിയാക്കിയെങ്കിലും അനുബന്ധമായ ചുറ്റുമതിൽ, റാമ്പ്, പെയിൻറിങ് അടക്കമുള്ള ഇതര പ്രവൃത്തികൾക്ക് പുതിയ ടെൻഡർ െവച്ചു. ഏഴ് ലക്ഷമായിരുന്നു തുക. ഇത് മറ്റൊരു കോൺട്രാക്ടർക്കാണ് ലഭിച്ചത്. എന്നാൽ, ഇതി​െൻറ പേപ്പറുകൾ പൂർത്തിയായിവരാൻ കാലതാമസം വരുമെന്നതിനാലും ജൂൺ ഒന്നിന് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതിനാലും അജയനോട് മറ്റ് വർക്കുകൾ ചെയ്യാൻ എക്സിക്യൂട്ടിവ് എൻജിനീയർ വാക്കാൽ നിർദേശം നൽകുകയായിരുന്നെത്ര. ഇവ പൂർത്തിയാക്കിയപ്പോൾ എട്ടര ലക്ഷം രൂപ കൂടി അധികമായി. എന്നാൽ, എസ്റ്റിമേറ്റിൽ ഇല്ലാത്ത വർക്കിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് എം.എൽ.എയുടെ ഓഫിസിൽ നിന്ന് വ്യാഴാഴ്ച വൈകിയാണ് അറിഞ്ഞത്. പുലർച്ചയോടെയാണ് അവസാനവട്ട പണികൾ പൂർത്തിയായത്. തുടർന്ന് കെട്ടിടം ലോക്ക് ചെയ്ത് കരാറുകാരൻ വീട്ടിൽേപാകുകയായിരുന്നു. രാവിലെ ഉദ്ഘാടന ചടങ്ങുകൾക്ക് അധികൃതരെത്തിയപ്പോൾ കെട്ടിടം പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മറ്റൊരുതാക്കോൽ സംഘടിപ്പിച്ച് പൂട്ട് തുറന്നു. 11 ഒാടെ എം.എൽ.എ എത്തി ഉദ്ഘാടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.