കോർപറേഷൻ കൗൺസിൽ: മേയറുടെ ഡയസിന്​ മുന്നിൽ​ പ്രതിപക്ഷ ഉപരോധം

കൊല്ലം: നഗരത്തിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിലെ അനാസ്ഥക്കെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. അടുത്തയാഴ്ച തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മേയർ വി. രാേജന്ദ്രബാബു ഉറപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ഇത്രയുംനാൾ തെരുവുവിളക്കുകളുടെ കാര്യത്തിൽ ഒന്നുംചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഒരാഴ്ചക്കകം എല്ലാം ശരിയാവുമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റ പ്രതിപക്ഷം പാർലമ​െൻററി പാർട്ടി ലീഡർ എ.കെ. ഹഫീസിൻറ നേതൃത്വത്തിൽ മേയറുടെ ഡയസ് ഉപരോധിച്ചു. ഡയസിന് മുന്നിൽ നിലത്തിരുന്നായിരുന്നു ഉപരോധം. മുദ്രാവാക്യം വിളിയും പ്രതിഷേധവും കൗൺസിൽ ഹാളിന് പുറത്തുമതിയെന്ന് മേയർ പറെഞ്ഞങ്കിലും പ്രതിപക്ഷം ഇത് അവഗണിച്ചു. പ്രതിഷേധത്തെ ഭരണപക്ഷ കൗൺസിലർമാരിൽ ചിലർ ചോദ്യംചെയ്തുവെങ്കിലും മേയർ വിലക്കി. പ്രതിഷേധത്തിനിടെ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി. രണ്ട് മിനിറ്റിനുള്ളിൽ 40ലധികം അജണ്ടകളാണ് പാസാക്കിയത്. തുടർന്ന്, കൗൺസിൽ നടപടികൾ അവസാനിപ്പിച്ചതായി മേയർ അറിയിക്കുകയായിരുന്നു. ഇതോടെ കൂകിവിളികളുമായി പ്രതിപക്ഷ കൗൺസിലർമാരും കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്ക് പോയി. അതേസമയം നഗരത്തിലെ തെരുവുവിളക്കുകൾ മുഴുവൻ എൽ.ഇ.ഡിയാക്കുന്നതിനാൽ സർക്കാർ അനുമതി ആവശ്യമാണെന്ന് ഇതുസംബന്ധിച്ച പ്രതിപക്ഷവിമർശനങ്ങൾക്ക് മേയർ മറുപടിനൽകി. പത്തുവർഷത്തെ കരാറായതിനാൽ നടപടിക്രമങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാനാവില്ല. നിലവിൽ എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ പരിഗണനയിലാണ് ഇതുസംബന്ധിച്ച ഫയൽ. അവിടെനിന്നും അംഗീകാരം ലഭിച്ചശേഷം സർക്കാർ അനുമതിയോടെ പദ്ധതി നടപ്പാക്കാനാവും. അതുവരെ കാത്തിരിക്കാതെ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കി ഇേപ്പാഴുള്ള തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മേയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.