കൊല്ലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആറിന് കലക്ടറേറ്റിേലക്ക് മാർച്ച് നടത്തും. ചികിത്സ ഉറപ്പുവരുത്തി സൗജന്യ ചികിത്സാപദ്ധതി നടപ്പിലാക്കുക, കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുക, 11ാം ശമ്പള പെൻഷൻ പരിഷ്കരണ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പ്രസിഡൻറ് ജി. ജ്യോതിപ്രകാശിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻനായർ, സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി ഡി. ചിദംബരൻ, വനിതാഫോറം സംസ്ഥാന സെക്രട്ടറി എ. നസീംബീവി, ജില്ലാ സെക്രട്ടറി ചെട്ടിയത്ത് രാമകൃഷ്ണപിള്ള എന്നിവർ പെങ്കടുത്തു. ഓര്‍മയായത് പാവപ്പെട്ടവെൻറ 'ചിരട്ടക്കാരന്‍' മുതലാളി ചന്ദനത്തോപ്പ്: കശുവണ്ടി വ്യവസായിയും മാര്‍ക്ക് ഗ്രൂപ്പുകളുടെ എം.ഡിയുമായിരുന്ന ഹാജി. എം. അബ്ദുല്‍റഹ്മാന്‍ കുഞ്ഞിെൻറ വിയോഗം നൂറുകണക്കിന് കശുവണ്ടി തൊഴിലാളികളെ കണ്ണീരിലാഴ്ത്തി. കരെഞ്ഞത്തുന്നവര്‍ക്ക് ആശ്വാസവാക്കുകളും സഹായങ്ങളും നല്‍കിയിരുന്ന അദ്ദേഹം സാധാരണക്കാരുടെ 'ചിരട്ടക്കാരന്‍ മുതലാളി'യായിരുന്നു. ചന്ദനത്തോപ്പിലും തമിഴ്നാട്ടിലുമായി നിരവധി കശുവണ്ടി ഫാക്ടറികളാണ് മാര്‍ക്ക് ഗ്രൂപ്പിനുള്ളത്. ഇവിടെയെല്ലാം കൂടുതലും സ്വന്തം നാട്ടുകാരെയാണ് ജീവനക്കാരാക്കിയിരുന്നത്. നാലു പതിറ്റാണ്ടോളം ചാത്തിനാംകുളം ജുമാമസ്ജിദിെൻറ പ്രസിഡൻറായിരുന്നു. കൊല്ലം കര്‍ബല ട്രസ്റ്റ് രക്ഷാധികാരി, കാഷ്യൂ ഐ.ആര്‍.സി മെംബര്‍, ഇ.പി.എസ് റീജനല്‍ കമ്മിറ്റി മെംബര്‍, പള്ളിത്തോട്ടം കൗമുദി നഗര്‍ പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം വൈകീട്ട് മൂന്നരയോടെ ചാത്തിനാംകുളം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.