ലൈഫ് ഗുണഭോക്താക്കളുടെ സംഗമം ആറിന്

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ലൈഫ് മിഷൻ രണ്ടാംഘട്ടത്തി​െൻറ ഭാഗമായ ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ സംഗമം ബുധനാഴ്ച രാവിലെ 11ന് കഴുതുരുട്ടിയിലെ പഞ്ചായത്ത് മാർക്കറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, പട്ടികജാതി വർഗക്കാർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഐ.എ.എസ് ജേതാവിന് ആദരം മൂന്നിന് പുനലൂർ: തൊളിക്കോട് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗ വാർഷികവും ഐ.എ.എസ് റാങ്ക് ജേതാവ് ശുശ്രീയെ ആദരിക്കലും ഞാ‍യറാഴ്ച വൈകീട്ട് മൂന്നിന് വെട്ടിപ്പുഴ കരയോഗ മന്ദിരഹാളിൽ നടക്കും. പുനലൂർ എസ്.ഐ കെ. രാജീവ് ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡൻറ് കരിക്കത്തിൽ പ്രസേനൻ അധ്യക്ഷത വഹിക്കും. പഠനോപകരണം, സ്കോളർഷിപ്, എൻഡോവ്മ​െൻറ് വിതരണം എന്നിവയും നടക്കും. പുനലൂർ ഉപജില്ലയിൽ വ്യത്യസ്തമായ അക്കാദമിക് പ്രവർത്തനങ്ങൾ പുനലൂർ: പുതിയ അധ്യായനവർഷം വിപുലമായ അക്കാദമിക് പ്രവർത്തനങ്ങൾക്ക് രൂപംനൽകി പുനലൂർ ഉപജില്ല. അക്കാദമിക് നിലവാരം രാജ്യന്തര തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും അക്കാദമിക് മാസ്റ്റർപ്ലാൻ തയാറാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അക്കാദമിക മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി അവ നടപ്പിലാക്കാൻ ഈ അവധിക്കാലത്ത് പ്രവർത്തന കലണ്ടർ തയാറാക്കി. അക്കാദമിക നിലവാരം മെച്ചമാക്കാൻ ഓരോ സ്കൂളും ശരാശരി അമ്പതിൽപരം പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. സ്കൂളുകൾ തയാറാക്കി‍യ മാസ്റ്റർപ്ലാൻ മൂന്നായി തരംതിരിച്ച് ക്രോഡീകരിച്ച് പ്രത്യേക പുസ്തകമാക്കി. ഈ രേഖയുമായി ബന്ധപ്പെടുത്തിയാണ് പുതിയ അധ്യായനവർഷത്തിൽ എ.ഇ.ഒ സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുന്നത്. ഏതെങ്കിലും സ്കൂളിലും ക്ലാസിലും പഠന പിന്നാക്കാവസ്ഥയുണ്ടങ്കിൽ കഴിഞ്ഞവർഷത്തെപ്പോലെ ശ്രദ്ധാപദ്ധതി നടപ്പാക്കും. മികവാർന്ന പഠനപ്രവർത്തനത്തിലൂടെ പരമാവധി കുട്ടികളെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് വിജയികളാക്കാനും ഊന്നൽനൽകുമെന്ന് എ.ഇ.ഒ ആർ. ഉണ്ണികൃഷ്ണൻ പറഞ്ഞു. അക്കാദമിക മാസ്റ്റർ പ്ലാനി​െൻറ ഉപജില്ലാതല ക്രോഡീകരണരേഖ മന്ത്രി കെ. രാജു നഗരസഭ ചെയർമാൻ എം.എ. രാജഗോപാലിന് നൽകി പ്രകാശനം ചെയ്തു. ചെയർമാൻ, കൗൺസിലർ സുഭാഷ്ജി. നാഥ്, എ.ഇ.ഒ ആർ. ഉണ്ണികൃഷ്ണൻ, ബി.പി.ഒ കെ. മായ, പ്രഥമാധ്യാപക ഫോറം പ്രസിഡൻറ് സുഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.