സ്ത്രീകള്‍ക്കെതിരെ അതിക്രമം പെരുകുമ്പോൾ മോദിയുടെ മൗനം ഭയാനകം -ആനിരാജ

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം പെരുകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഭയാനകമാണെന്ന് എൻ.എഫ്.ഐ.ഡബ്ല്യു അഖിലേന്ത്യ സെക്രട്ടറി ആനിരാജ. കേന്ദ്ര സർക്കാറി​െൻറ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ കേരള മഹിള സംഘം (എൻ.എഫ്.ഐ.ഡബ്ല്യു) രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. സ്ത്രീവിരുദ്ധ സര്‍ക്കാറിനെ മാറ്റി നിര്‍ത്തി പകരം സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന, ജനാധിപത്യ-മതേതരത്വ-സാമൂഹിക സമത്വങ്ങളെ അംഗീകരിക്കുന്ന ഭരണകൂടത്തെ അധികാരത്തിേലറ്റാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടാകണം. നിയമങ്ങള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയും ഇൗ ഭരണകൂടത്തിനില്ല. മന്ത്രിമാര്‍ കുറ്റവാളികള്‍ക്കായി ദേശീയ പതാകയേന്തി രംഗത്ത് വരുന്നു. ബി.ജെ.പിയുടെ എം.എ.ല്‍എമാര്‍ പോലും ബലാത്സംഗ കുറ്റത്തിന് ജയിലിലാകുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പിനുള്ള തുക വെട്ടിക്കുറച്ചു. സ്ത്രീകൾ നേരിടുന്നത് യുദ്ധസമാനമായ അവസ്ഥയാണ്. ദൈവങ്ങൾപോലും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. ആദിവാസികൾക്കും ദലിതർക്കും ഇടമില്ലാത്ത ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് മോദി ശ്രമിക്കുന്നത്. നിലവിലെ നിയമങ്ങൾ നടപ്പാക്കാൻ ആവശ്യമായ തുക ബജറ്റിൽ നീക്കിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. മഹിള സംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദന്‍ അധ്യക്ഷതവഹിച്ചു. എൻ.എഫ്‌.ഐ.ഡബ്ല്യു ദേശീയ സെക്രട്ടറി കോന നിക, സംസ്ഥാന സെക്രട്ടറി പി. വസന്തം, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍, ചിഞ്ചുറാണി, ഡോ.ആര്‍. ലതാദേവി, ഇന്ദിരാ രവീന്ദ്രന്‍, അനിതാരാജ്, ബി. എസ്. ബിജിമോള്‍ എം.എ.ല്‍എ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.