നിയമം കാറ്റിൽപറത്തി വ്യവസായം തുടങ്ങാനാകില്ല- മന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി, തൊഴിൽ നിയമം കാറ്റില്‍ പറത്തി സംസ്ഥാനത്ത് വ്യവസായം തുടങ്ങാനാവില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്. അതേസമയം, വ്യവസായം ആരംഭിക്കാനെത്തുന്നവര്‍ക്ക് മികച്ച ഭൗതിക സൗകര്യം ഒരുക്കാനാകണം. പൊതുമരാമത്ത് വകുപ്പി​െൻറ മൂന്നാമത് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിരാഹിത്യത്തോടൊപ്പം പരിസ്ഥിതി ആശങ്കയും എന്‍ജിനീയര്‍മാര്‍ക്കുണ്ടാകണം. പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മാണ രീതികളും ഉൽപന്നങ്ങളും ഉപയോഗിക്കണം. കേരള വികസനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കും വിധം പശ്ചാത്തല സൗകര്യം ഒരുക്കണം. വിദ്യാഭ്യാസരീതിക്ക് അനുസരിച്ച പുതിയ തൊഴില്‍ സൃഷ്ടിക്കണം. മികച്ച റോഡുകള്‍ക്കായുള്ള നിക്ഷേപം ടൂറിസം വികസനത്തിന് സഹായിക്കും. മികച്ച തീരദേശപാതക്കൊപ്പം ലോക നിലവാരത്തിലുള്ള സൈക്ലിങ് ട്രാക്ക് ഒരുക്കുന്നത് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കനത്തമഴയില്‍ 40 ശതമാനം റോഡും തകർന്നതായി അധ്യക്ഷതവഹിച്ച മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അപ്പര്‍ കുട്ടനാട്ടിലെ എല്ലാ റോഡും തകർന്നു. ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതി ആഗസ്റ്റ് അഞ്ചിനകം സര്‍ക്കാറിന് ലഭ്യമാക്കണമെന്നാണ് തീരുമാനം. സര്‍ക്കാറിേൻറത് വികസനാനുകൂല നിലപാടാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പി​െൻറ മൊബൈല്‍ ആപ് മന്ത്രി പ്രകാശനം ചെയ്തു. ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയ​െൻറ സന്ദേശവും വായിച്ചു. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, അഡീഷനല്‍ സെക്രട്ടറി അജിത് പാട്ടീല്‍, ചീഫ് എന്‍ജിനീയര്‍ എം.എന്‍. ജീവരാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.