കുട്ടനാട്ടിലെ തകർന്ന ബണ്ടുകൾ അടിയന്തരമായി നിർമിക്കും

തിരുവനന്തപുരം: കനത്തപ്രളയത്തിൽ തകർന്ന കുട്ടനാട് മേഖലയിലെ ബണ്ടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കും. എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം മുൻകൂർ നൽകി ബണ്ട് നിർമാണം ആരംഭിക്കാൻ ധനകാര്യ, റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ബാക്കി തുക നിർമാണ പുരോഗതിക്കനുസരിച്ച് നൽകും. കർഷകർക്കുള്ള പമ്പ് സബ്സിഡിയും എത്രയും വേഗം നൽകും. നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിർമാണം പൂർത്തീകരിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കാനും ആലോചിക്കുന്നുണ്ട്. അടുത്ത മന്ത്രിസഭയോഗത്തിൽ ഇൗ നിർദേശം സമർപ്പിക്കാനാണ് തീരുമാനം. നടപടിക്രമങ്ങളിൽപ്പെട്ട് വൈകി കൃഷിയും മറ്റും മുടങ്ങുന്നത് ഒഴിവാക്കാനാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.