തിരുവനന്തപുരം: പറമ്പിക്കുളം കടുവ സേങ്കതത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ആദിവാസി വാച്ചർമാക്ക് നാലു മാസമായി വേതനമില്ല. എന്ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലാതെ വന്നതോടെ വനവിഭവങ്ങൾ മാത്രമായി ഭക്ഷണം. 90ലേറെ പേരാണ് പറമ്പിക്കുളത്ത് വാച്ചർമാരായി ജോലി ചെയ്യുന്നത്. വനപാലകരുടെ ക്വാർേട്ടഴ്സുകളിൽ അടുക്കള പണിയടക്കം ചെയ്യുന്നത് വാച്ചർമാരാണെങ്കിലും വേതനം വാങ്ങി നൽകുന്നതിൽ ബന്ധപ്പെട്ടവർ വേണ്ടത്ര താൽപര്യം കാട്ടുന്നില്ലെന്ന് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകർ പറയുന്നു. ഒരു മാസം ജോലി ചെയ്താലും 18-19 ദിവസത്തെ പ്രതിഫലമാണ് നൽകുന്നത്. ദിവസം 630 രൂപയാണ് ശമ്പളം. 20 വർഷത്തിലേറെയായി ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുമുണ്ട്. ഇതല്ലാെത ഇൻഷുറൻസ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഫയർലൈൻ, ട്രാക്ക് പാത്ത് എന്നിവയുടെ നിർമാണവും ആദിവാസി വാച്ചർമാരാണ് ചെയ്യുന്നതെന്ന് പറയുന്നു. ഇതിനു നാമമാത്രമായ തുകയാണ് ഇവർക്ക് നൽകുന്നത്. വനപാലകർ ഇടനിലക്കാരായി കമീഷൻ പറ്റുെന്നന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പരാതി പറഞ്ഞാൽ, ഉള്ളജോലി നഷ്ടപ്പെടുമെന്ന ഭയമാണവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.