തിരുവനന്തപുരം: തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടർ ഒരാഴ്ച മുമ്പെങ്കിലും തുറന്നിരുന്നെങ്കിൽ കുട്ടനാട്ടിലെ പ്രളയത്തിന് ശമനം ഉണ്ടാകുമായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി. ഇത് സർക്കാറിെൻറ ഗുരുതര വീഴ്ചയാണ്. സർക്കാർ പ്രഖ്യാപിച്ച 3800 രൂപയുടെ സാമ്പത്തികസഹായം ഉടൻ നൽകണം. പകർച്ചവ്യാധി തടയാൻ ബ്ലീച്ചിങ് പൗഡർ, ഡെറ്റോൾ, ലോഷൻ, വളംകടിക്കുള്ള ഓയിൻമെൻറ് എന്നിവ വിതരണം ചെയ്യണം. പുളിങ്കുന്ന് താലൂക്കാശുപത്രി ഉൾപ്പെടെ പ്രാഥമികാരോഗ്യ-കുടുംബക്ഷേമ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ ഒഴിവ് നികത്തണം. ടോയ്ലറ്റ് പുനർനിർമിക്കാൻ ഓരോ വീടിനും 5000 രൂപയെങ്കിലും നൽകണം. രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് അതുലഭ്യമാക്കണം. പ്രളയബാധിതമായി പ്രഖ്യാപിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിൽ കൃഷിനാശം സംഭവിച്ചവരിൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്തവർക്കും നഷ്ടപരിഹാരം നൽകണം. വിത്ത്, വളം എന്നിവ ലഭ്യമാക്കണം. ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ െഡ്രഡ്ജറുകൾ ഉപയോഗിച്ച് വെള്ളം പമ്പ്ചെയ്തുകളയാൻ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കൈനകരി വില്ലേജിലെ 25 പാടങ്ങളിൽ ഏഴെണ്ണത്തിലെ കൃഷി കൃഷിക്കാർ സംരക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത സർക്കാർ നികത്തണം. സ്വാമിനാഥൻ കമീഷെൻറ രണ്ടാംഘട്ടം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.