ശാസ്താംകോട്ട: ലൈഫ് മിഷൻ വഴി ദുർബലവിഭാഗങ്ങൾക്ക് നൽകുന്ന വീട് അനുവദിച്ചുകിട്ടാൻ റേഷൻ കാർഡിെൻറ ആവശ്യമില്ലെന്ന സർക്കാർ സർക്കുലറിന് പഞ്ചായത്തുകൾ വിലകൽപിക്കുന്നില്ലെന്ന് ആക്ഷേപം. റേഷൻ കാർഡില്ലെങ്കിൽ വീട് നൽകാനാവില്ലെന്നുപറഞ്ഞ് കാർഡ് രഹിത ഗുണഭോക്താക്കളെ പല പഞ്ചായത്ത് ഭരണസമിതികളും ഉദ്യോഗസ്ഥരും തിരിച്ചയക്കുകയാണ്. അഞ്ചു വർഷത്തിലധികമായി സംസ്ഥാനത്തെ സപ്ലൈ ഒാഫിസുകളിൽനിന്ന് റേഷൻ കാർഡ് നൽകുന്നില്ല. ഇടക്ക് ഒരു മാസത്തോളം പഴയ കാർഡുകൾ പുതുക്കാത്തവർക്ക് അവസരം നൽകിയെങ്കിലും സോഫ്റ്റ്വെയർ നവീകരണവുമായി ബന്ധപ്പെട്ട് നിർത്തിെവച്ചു. പുതിയ വീടുെവച്ച് നമ്പറിട്ടശേഷം പഞ്ചായത്ത് സെക്രട്ടറി നൽകുന്ന െറസിഡൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ റേഷൻകാർഡിന് അപേക്ഷിക്കാനാവൂ. വീടില്ലാത്തവർക്ക് ഇൗ കാരണത്താൽ റേഷൻ കാർഡ് ലഭിക്കാൻ അർഹതയില്ല. ഇൗ സാഹചര്യങ്ങൾ പരിഗണിച്ചാണ് റേഷൻ കാർഡില്ല എന്ന കാരണം പറഞ്ഞ് അർഹരെ ഗുണഭോക്തൃപട്ടികയിൽനിന്ന് ഒഴിവാക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സർക്കുലർ ഇറക്കിയത്. ഇതനുസരിച്ച് പഞ്ചായത്ത് ഒാഫിസുകളിൽ ചെല്ലുന്ന സാധാരണക്കാരോട് റേഷൻ കാർഡുമായി എത്താൻ നിർദേശിക്കുകയാണ് ഉദ്യോഗസ്ഥർ. അതത് പഞ്ചായത്തിലെ ഗ്രാമവികസന ഒാഫിസറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ. പഞ്ചായത്ത് സെക്രട്ടറിമാരും ഭരണസമിതിയും ഗ്രാമവികസന ഒാഫിസർക്കൊപ്പം ചേരുന്നതോടെ നിസ്സഹായരാവുകയാണ് ദുർബല വിഭാഗത്തിൽെപ്പട്ട അപേക്ഷകർ. സർക്കാർ നിർദേശം വന്നിട്ടും കനിയാത്ത താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി തേടി ഒരുകൂട്ടം ഗുണേഭാക്താക്കൾ വിജിലൻസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.