ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം; ഡോക്ടർമാരുടെ കരിദിനം, ഒ.പി ബഹിഷ്‌കരണം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറി​െൻറ ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ ഡോക്ടർമാർ കരിദിനമാചരിച്ചു. ഒ.പി ബഹിഷ്കരണത്തിന് െഎ.എം.എ നേതൃത്വം നൽകി. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷ​െൻറ (എ.ഐ.എഫ്.ജി.ഡി.എ) ആഹ്വാനപ്രകാരം കേരള ഗവൺമ​െൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലായിരുന്നു കരിദിനാചരണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ബഹിഷ്‌കരണം. രോഗികളെ കാര്യമായി ബാധിച്ചില്ല. അത്യാഹിതവിഭാഗം, കിടത്തി ചികിത്സ, ഇൻറന്‍സീവ് കെയര്‍ യൂനിറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചു. ബില്ലിലെ വ്യവസ്ഥ മെഡിക്കല്‍ രംഗത്തി​െൻറ സുതാര്യത നഷ്ടമാക്കുമെന്നും വിദ്യാഭ്യാസ ചെലവ് ഉയര്‍ത്തുമെന്നുമാണ് ഡോക്ടര്‍മാരുടെ ആക്ഷേപം. വിവാദ ബില്ലിലൂടെ സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുകയും പൊതുജനാരോഗ്യമേഖലയെ തകർക്കുകയുമാണ് ചെയ്യുന്നതെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഊഫും ജനറൽ സെക്രട്ടറി ഡോ.വി. ജിതേഷും പറഞ്ഞു. ബില്ലിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറാത്തപക്ഷം സമരം ശക്തമാക്കാനാണ് ഐ.എം.എ തീരുമാനം. എം.പിമാർക്ക് നിവേദനം നൽകുമെന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ബന്ദിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും െഎ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.ഇ.കെ. ഉമ്മറും സെക്രട്ടറി എൻ. സുൾഫിയും അറിയിച്ചു. കഴിഞ്ഞ പാര്‍ലമ​െൻറ് സമ്മേളനത്തില്‍ നാഷനല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചിരുന്നു. വീണ്ടും ബിൽ ലോക്‌സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയത്. സമരം നേരത്തേ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.