പണം വാങ്ങി, ടിക്കറ്റ്​ നൽകില്ല; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാത്ത കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സ്‌ക്വാഡ് പിടികൂടി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ടി. രമേശ് ഖന്നയാണ് പിടിയിലായത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍-തേനി റൂട്ടിലെ ബസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പരിശോധനയില്‍ 14 യാത്രക്കാരുടെ കൈയില്‍നിന്ന് പണം വാങ്ങിയെങ്കിലും ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടെത്തി. മേഖലയില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിയിലാകുന്ന ആറാമത്തെ കണ്ടക്ടറാണ് ഇയാള്‍. ദേവികുളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.