കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഒരുങ്ങുന്ന 'ലൈഫ്' വീടിന് പ്രത്യേകതകൾ ഏറെ. ഇത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സുമസ്സുകളുടെയും നന്മമനസ്സിെൻറ കൂടി പ്രതീകമാണ്. കിഴക്കേകല്ലട പഞ്ചായത്തിലെ കൊടുവിള തോട്ടുവാതുക്കൽ ശ്രീമതിയുടെ വീടാണ് നല്ല മനസ്സുകളുടെ പ്രതീകമാകുന്നത്. ശ്രീമതിയും ഭർത്താവ് വേലുവും മനോവൈകല്യമുള്ള മകനും പ്ലാസ്റ്റിക് കൂരയിൽ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ലൈഫ് മിഷൻ അപേക്ഷകരുടെ സ്ഥല പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരിൽ കുടുംബത്തിെൻറ ദൈന്യം നൊമ്പരമുണ്ടാക്കി. ഉദ്യോഗസ്ഥർ ബ്ലോക്ക് ഭരണസമിതിയുമായി കൂടിയാലോചിച്ച് എല്ലാവരെയും ഒപ്പം കൂട്ടി അടച്ചുറപ്പുള്ള വീട് നൽകാൻ തിരുമാനിക്കുകയും അതു താമസം കൂടാതെ നടപ്പാക്കുകയും ചെയ്തു. ഇന്ദിര ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് 2009ൽ വീട് വെക്കാനായി 50,000 രൂപ ലഭിച്ചിരുന്നു. ഭിത്തി പൂർത്തിയാക്കിയപ്പോഴേക്കും പണമില്ലാതെ നിർമാണം മുടങ്ങി. 40 വയസ്സുകാരനായ മകെൻറ മനോരോഗവും കൂലിപ്പണിയെടുക്കാൻ കഴിയാത്തതും നിർധന കുടുംബത്തെ വീണ്ടും ദുരിതത്തിലാഴ്ത്തി. 20 വർഷമായി മനോരോഗത്തിന് ചികിത്സയിലായ മകന് സ്വയം പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയായതോടെ കുടുംബത്തിെൻറ കഷ്ടത ഏറി. ശ്രീമതിക്കും വേലുവിനും ജോലിക്ക് പോകാൻ കഴിയാതായതോടെ വീട്ടിലെ വരുമാനമാർഗം മകെൻറ പെൻഷനും വേലുവിെൻറ വാർധക്യകാല പെൻഷനും മാത്രമായി. ഇവരുടെ വിവാഹിതരായ രണ്ടുമക്കൾ നൽകുന്ന ചെറുസഹായവുമാണ് കുടുംബത്തിെൻറ ജീവൻ നിലനിർത്തിയത്. നിത്യചെലവിനും മരുന്നിനും ബുദ്ധിമുട്ടുന്ന കുടുംബത്തിന് വീടെന്ന യാഥാർഥ്യം സ്വപ്നം കാണാൻ പോലുമായിരുന്നില്ല. ചാക്കും പലകകളും പ്ലാസ്റ്റിക്കുംകൊണ്ട് കെട്ടിവളച്ച ഷെഡുപോലെയുള്ള ഒന്നായിരുന്നു വീട്. ഈ ദൈന്യക്കാഴ്ചയാണ് ഉദ്യോഗസ്ഥരുടെ മനസ്സലിയിച്ചത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി ആലോചിക്കുകയും അവരുടെ ശമ്പളത്തിൽനിന്നും ഓണറേറിയത്തിൽനിന്നും ഒരു നല്ലപങ്ക് നീക്കിവെക്കുകയും ചെയ്തു. ഇതിനോടൊപ്പം ഇവർ സംഘമായി പ്രദേശത്തെ ഉദാരമനസ്കരായവരെ കണ്ട് സഹായങ്ങൾ അഭ്യർഥിക്കുകയും ചെയ്തു. പൂർത്തിയാകാതെ കിടക്കുന്ന വീടുകളുടെ പൂർത്തീകരണ പ്രവർത്തനം കൂടി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാമെന്ന് സർക്കാർ സമ്മതിച്ചതോടെ വേലുവിനും ശ്രീമതിക്കും പുതിയ കെട്ടുറപ്പുള്ള വീട് യാഥാർഥ്യമാവുകയായിരുന്നു. ആറു ലക്ഷം രൂപ മുടക്കിൽ 400 ചതുരശ്ര അടിയിലാണ് വീട് പൂർത്തിയാക്കിയത്. ആഗസ്റ്റ് നാലിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വീടിെൻറ താക്കോൽ വേലുവിനും ശ്രീമതിക്കും നൽകും. കലക്ടർ ഡോ. കാർത്തികേയൻ പങ്കെടുക്കും. തുറമുഖം പ്രവർത്തന ക്ഷമമാക്കണം -എൻ.കെ. േപ്രമചന്ദ്രൻ കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിങ് നടത്തി പ്രവർത്തന ക്ഷമമാക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ചളിയും മാലിന്യവും അടിഞ്ഞതുമൂലം മത്സ്യബന്ധനത്തിന് വള്ളമിറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. േട്രാളിങ് സീസണിൽ മത്സ്യബന്ധന തൊഴിലാളികളുടെ ഏക ആശ്രയം വള്ളം ഉപയോഗിച്ചുള്ള മീൻപിടിത്തമാണ്. വള്ളം ഇറക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഏക ഉപജീവനമാർഗമായ മൽസ്യബന്ധനവും മുടങ്ങി. വലിയ ഡ്രഡ്ജർ ഉപയോഗിച്ചു ചളി നീക്കി ആഴംകൂട്ടി തുറമുഖം മത്സ്യബന്ധന യോഗ്യമാക്കുന്നതിന് പകരം ഹാൻഡ് പമ്പ് ഉപയോഗിച്ച് ചളിനീക്കുന്ന അപ്രായോഗികമായ നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.