വെളിയം: വെളിയത്തെ ദലിത് കോളനികളിലെ ദുരിതജീവിതം 'മാധ്യമം' റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് പി. ഐഷാപോറ്റി എം.എൽ.എ ഇടപെട്ടു. മേഖലയിലെ ദുരിതംപേറുന്ന കോളനികളിൽ ഭക്ഷണപ്പൊതികൾ ഉൾപ്പെടെ സഹായങ്ങൾ എത്തിക്കും. പ്രദേശത്തെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടായിരിക്കും ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുക. കോളനികളിലെ ആരോഗ്യസ്ഥിതി മോശമായവർക്ക് ഡോക്ടറുടെ സേവനവും നൽകും. ഉടൻതന്നെ വെളിയം പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് നടപടിയെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതായി പരാതി അഞ്ചൽ: സ്വകാര്യ ബസുകളിലെ ജീവനക്കാർ സ്കൂൾ വിദ്യാർഥികളോട് മോശമായി പെരുമാറുന്നതായി പൊലീസിൽ പരാതി. അഞ്ചൽ-ആയൂർ പാതയിൽ സർവിസ് നടത്തുന്ന ചില സ്വകാര്യ ബസുകളിലെ ജീവനക്കാർക്കെതിരെയാണ് പരാതി. കൺെസഷൻ ആവശ്യപ്പെടുന്ന വിദ്യാർഥികളെയാണ് ബസ് ജീവനക്കാർ അസഭ്യം പറയുകയും മർദിക്കുകയും ചെയുന്നത്രേ. കഴിഞ്ഞ ദിവസം ആയൂർ ജവഹർ സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നേരെയാണ് ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റമുണ്ടായത്. വൈകീട്ട് നാലോടെ സ്കൂൾവിട്ട് ബസ് കാത്തുനിന്ന വിദ്യാർഥികൾ ആയൂരിൽനിന്ന് അഞ്ചലിലേക്ക് വന്ന സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചെങ്കിലും യൂനിഫോം ധരിക്കാത്തവർക്ക് കൺെസഷൻ നൽകില്ല എന്ന നിലപാടിലായിലായിരുന്നു ബസ് ജീവനക്കാർ. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് കുട്ടികളെ ബസിൽ കയറ്റിവിട്ടത്. തുടർന്ന് ബസിൽ കുട്ടികൾക്ക് കണ്ടക്ടറുടെ അസഭ്യവും ഭീഷണിയും നേരിടേണ്ടി വന്നു. പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ഇറങ്ങിയ വിദ്യാർഥികൾ ഒന്നടങ്കം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി ബസ് ജീവനകാർക്കെതിരെ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.