ശാസ്​താംകോട്ട ബ്ലോക്ക്​ പഞ്ചായത്ത്​: സി.പി.എമ്മി​െൻറ മാനം നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ്​ ആഗസ്​റ്റ്​ ഒമ്പതിന്​

ശാസ്താംകോട്ട: സി.പി.എമ്മി​െൻറ മാനവും മുതിർന്ന ഏരിയകമ്മിറ്റി അംഗത്തി​െൻറ രാഷ്ട്രീയഭാവിയും നിശ്ചയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആഗസ്റ്റ് ഒമ്പതിന് നടക്കും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പി​െൻറ തീയതി നിശ്ചയിച്ചിട്ടുള്ള അറിയിപ്പും തെരഞ്ഞെടുപ്പ് വിജ്ഞാപനവും ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന് വരണാധികാരി കൈമാറി. കഴിഞ്ഞ 16ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം ശൂരനാട് ഏരിയ സ​െൻറർ അംഗവും സി.െഎ.ടി.യു ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എസ്. ശിവൻപിള്ള കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു. 14 അംഗ പഞ്ചായത്തിൽ ഇതോടെ ഇരുപക്ഷവും സമനിലയിലെത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അംബിക വിജയകുമാർ പ്രസിഡൻറായി. സി.പി.എം പ്രവർത്തകരെ ഞെട്ടിച്ച് വോട്ട് മറിച്ചതിനെതുടർന്ന് ശിവൻപിള്ളയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണകമീഷെന നിശ്ചയിക്കുകയും ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി വീട്ടിലെത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുള്ള രാജിയും എഴുതിവാങ്ങി. സി.പി.എം, സി.പി.െഎ ധാരണ അനുസരിച്ചുള്ള അധികാര കൈമാറ്റത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് ശിവൻപിള്ളയുടെ നിലപാട് മൂലം പാളിയതെങ്കിൽ വൈസ് പ്രസിഡൻറ് പദവി സി.പി.െഎക്കുവേണ്ടി രാജിവെക്കാതെ അദ്ദേഹം രണ്ടുമാസമായി കൈവശം വെക്കുകയായിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സി.പി.എമ്മിനും ശിവൻപിള്ളക്കും നടക്കാനിരിക്കുന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നിർണായകമാകുന്നത്. ശിവൻപിള്ളയെ പുറത്താക്കാനാണ് ജില്ല സ​െൻറർ നിർദേശിച്ചതെങ്കിലും കൈയബദ്ധം പറ്റിയതാണെന്ന വിശദീകരണം സ്വീകരിച്ച് സസ്പെൻഷനിലേക്ക് ഏരിയ കമ്മിറ്റി നടപടി ലഘൂകരിക്കുകയായിരുന്നു. രണ്ടംഗ കമീഷനെയും നിയമിച്ചു. ശിവൻപിള്ള ഇൗ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം നിന്നാൽ ഏരിയ കമ്മിറ്റിയുടെ അനുകൂല നിലപാടിന് സാധൂകരണമാകും. പാർട്ടിയുടെ നഷ്ടപ്പെട്ട മാനം കുറെയൊക്കെ തിരിച്ചുകിട്ടുകയും ചെയ്യും. സി.പി.എം ചെറുപ്പത്തിലേ കണ്ടെത്തി വളർത്തിക്കൊണ്ടുവന്ന ശിവൻപിള്ള എന്ന നേതാവി​െൻറ രാഷ്ട്രീയ ഭാഗധേയവും ഇൗ തെരഞ്ഞെടുപ്പിൽ നിശ്ചയിക്കപ്പെടും. പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ വോട്ട് തിരിമറിക്കുശേഷം ശിവൻപിള്ള ബ്ലോക്ക് പഞ്ചായത്തിലെ പരിപാടികളുമായി സഹകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.