തിരുവനന്തപുരം: റോഡ് സുരക്ഷ ബോധവത്കരണത്തിനായി സന്നദ്ധസംഘടന ഡ്രൈവ് സ്മാർട്ട് ഡ്രൈവ് സേഫ് ഒറ്റയാൾ കാൽനടയാത്ര (വാക്കത്തോൺ) സംഘടിപ്പിക്കുന്നു. കന്യാകുമാരിയിൽനിന്ന് കശ്മീർവരെ 3600 കിലോമീറ്റർ ദൂരം പിന്നിടാൻ ഹെല്ല ഇന്ത്യ ലൈറ്റിങ് കമ്പനിയുടെ ജീവനക്കാരൻ സുബ്രഹ്മണ്യൻ നാരായണനാണ് മുന്നിട്ടിറങ്ങിയത്. കേന്ദ്ര റോഡ് ഗതാഗതവകുപ്പിെൻറ സഹകരണത്തോടെ ശനിയാഴ്ച കന്യാകുമാരിയിൽനിന്ന് യാത്ര ആരംഭിക്കും. 60 നഗരങ്ങൾ പിന്നിട്ട് ഒക്ടോബർ രണ്ടിന് കശ്മീരിൽ എത്തും. 'റോഡ് സുരക്ഷക്കായി ഒരു കോടി ചുവടുകൾ' എന്നാണ് യാത്രയുടെ പേര്. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന സുബ്രഹ്മണ്യന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 100ലധികം സ്‌കൗട്ട് വളൻറിയർമാർ, ഗവ. വിമൻസ് കോളജ് വിദ്യാർഥിനികൾ, തിരുവനന്തപുരം ഓട്ടോറിക്ഷ അസോസിയേഷൻ, സി.ആർ.പി.എഫ് ജവാന്മാർ, ട്രാഫിക് െപാലീസ് തുടങ്ങിയവർ രാവിലെ ഏഴിന് ഇൻഫോസിസ് കാമ്പസിൽ എത്തും. റോഡ് സുരക്ഷ പ്രതിജ്ഞയെടുക്കുന്നതോടൊപ്പം റോഡ് നിയമങ്ങൾ പാലിക്കുന്നത് സംബന്ധിച്ച ബോധവത്കരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.