കൊല്ലം: റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്/ഓഫിസ് അറ്റൻഡൻറ് വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ക്വോട്ട 15 ശതമാനമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. ജില്ല പ്രസിഡൻറ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. ഗാഥ, സംസ്ഥാന കമിറ്റി അംഗം എസ്. ഓമനക്കുട്ടൻ, ജില്ല ജോയൻറ് സെക്രട്ടറി വി.ആർ. അജു, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. അൻസർ, ജെ. രതീഷ്കുമാർ, എം.എം. നിസാമുദ്ദീൻ, ഏരിയ സെക്രട്ടറിമാരായ ഖുഷി ഗോപിനാഥ്, ജി. സജികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.