തീപിടിച്ച ലോറിയുടെ നമ്പറുകളിൽ വ്യത്യാസം

പത്തനാപുരം: പിറവന്തൂർ വെട്ടിതിട്ടയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച ലോറിയുടെ നമ്പറുകളില്‍ വ്യത്യാസം. കഴിഞ്ഞദിവസം രാത്രി മുക്കടവ് ജങ്ഷന് സമീപം അപകടത്തില്‍പെട്ട ലോറിയുടെ മുൻ വശത്തെയും പിൻവശത്തെയും നമ്പർപ്ലേറ്റിലെ രജിസ്ട്രേഷൻ നമ്പറിലാണ് വ്യത്യാസം. മുൻവശത്ത് കെ.എൽ 25 എന്നും പുറകിൽ കെ.എൽ 23 എന്നും കണ്ടത് ദുരൂഹതക്കിടയാക്കി. കരുനാഗപ്പള്ളി സ്വദേശി സാം തോമസി​െൻറ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റിങ് പണികൾ പൂർത്തിയാക്കിയത്. നമ്പറിലിലെ പിഴവ് പെയിൻറർക്ക് പറ്റിയ പിശകാണെന്നാണ് പറയുന്നത്. ആര്യൻകാവ് ചെക്പോസ്റ്റ് വഴി കടന്നുവന്ന ലോറിയുടെ രജിസ്ട്രേഷൻ നമ്പറിലെ വ്യത്യാസം അധികൃതരും ശ്രദ്ധിച്ചില്ല. പുനലൂർ പൊലീസും ആർ.ടി.ഒ വകുപ്പും അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽനിന്ന് സിമൻറുമായി കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ലോറി. കാബിൻ ഭാഗമാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.